ലക്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ ബാബ രാഘവ് ദാസ് മെമ്മോറിയൽ മെഡിക്കൽ കോളേജിൽ ഒരു മാസത്തിനിടെ മരിച്ചത് 290 കുട്ടികളെന്ന് പ്രിൻസിപ്പനിന്റെ വെളിപ്പെടുത്തൽ. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ 211 കുഞ്ഞുങ്ങളും എൻസെഫെലൈറ്റിസ് മൂലം 77 പേരുമാണ് മരിച്ചത്.

ആഗസ്ത് മാസത്തിലെ മാത്രം കണക്കുകളാണ് രാഘവ് ദാസ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ പി.കെ.സിംഗ് വെളിപ്പെടുത്തിയിരിക്കുന്നത്. എട്ട് മാസത്തിനിടെ 1250 കുട്ടികൾ മരിച്ചതായും പ്രിൻസിപ്പലിന്റെ രേഖകളിലുണ്ട്.

അതേസമയം ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുൻ പ്രിൻസിപ്പൽ രാജീവ് മിശ്രയെയും ഭാര്യ പൂർണ്ണിമ ശുക്ലയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ