ബെർലിന്‍: 2020ല്‍ ലോകത്ത് 27.5 കോടി ജനങ്ങള്‍ ലഹരി ഉപയോഗിച്ചതായി ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട്. 3.6 കോടി പേര് ലഹരി മരുന്ന് ഉപയോഗം മൂലം അസുഖ ബാധിതരായെന്നും യുഎന്‍ പഠനം വ്യക്തമാക്കുന്നു.
കോവിഡ് കാലത്ത് പല രാജ്യങ്ങളിലും കഞ്ചാവിന്റെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. 77 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ 42 ശതമാനമാണ് വര്ധന് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ഡ്രഗ്സിന്റെ ഉപയോഗവും ലോകത്ത് കൂടിയിട്ടുള്ളതായും പഠനം.
കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ ചില രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉത്പാദനം നാല് മടങ്ങായും ഉയര്‍ന്നു. ലഹരി മരുന്നുകളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് വിശ്വസിച്ചിരുന്ന കൗമാരക്കാരുടെ എണ്ണം 40 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.
കഞ്ചാവിന്റെ ദീര്‍ഘകാല ഉപയോഗം ആരോഗ്യപരമായും അല്ലാതെയും ശരീരത്തെ ബാധിക്കുമെന്നതില്‍ കൃത്യമായ പഠനങ്ങള്‍ നിലവിലുള്ള പശ്ചാത്തലത്തിലാണ് ഈ ഉയര്‍ച്ച ഉണ്ടായിരിക്കുന്നത്. 15-64 വയസിനിടയില്‍ പ്രായമുള്ളവരില്‍ 5.5 ശതമാനം ആളുകള്‍ ഒരു തവണയെങ്കിലും കഴിഞ്ഞ വര്‍ഷം ലഹരി മരുന്ന് ഉപയോഗിച്ചവരാണ്.
മയക്കുമരുന്ന് ഉപയോഗത്തിനെക്കുറിച്ചുള്ള ധാരണക്കുറവാണ് ഉയര്‍ന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് തടയുന്നതിനായി ബോധവത്കരണം നടത്തി പൊതു ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് അന്‍ഡ് ക്രൈം (യുഎന്‍ഒഡിസി) എക്സികയൂട്ടീവ് ഡയറക്ടര്‍ ഖാദ വാലി പറഞ്ഞു.
Also Read: ചൈനയിൽ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറിലെന്ന് പുതിയ പഠനം