scorecardresearch

തിരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താൻ ശ്രമം; രാഹുൽ ഗാന്ധിയ്‌ക്കെതിരെ തുറന്ന കത്തുമായി മുൻ ജഡ്ജിമാരടക്കം പ്രമുഖർ

ദേശീയ ഭരണഘടന അധികാരികൾക്കെതിരായ ആക്രമണം എന്ന് തലക്കെട്ടോടെ ആരംഭിക്കുന്ന കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്

ദേശീയ ഭരണഘടന അധികാരികൾക്കെതിരായ ആക്രമണം എന്ന് തലക്കെട്ടോടെ ആരംഭിക്കുന്ന കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്

author-image
WebDesk
New Update
Rahul Gandhi New

രാഹുൽ ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ ജഡ്ജിമാരടക്കമുള്ള പ്രമുഖർ രംഗത്ത്. വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് തുറന്ന കത്തുമായി 272 പ്രമുഖർ രംഗത്തെത്തിയത്. 16 റിട്ടയേർഡ് ജഡ്ജിമാർ, 14 അംബാസഡർമാർ, 133 വിമുക്തഭടൻമാർ ഉൾപ്പടെയുള്ളവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. 

Advertisment

Also Read:ഫലം ആശ്ചര്യപ്പെടുത്തി, തുടക്കം മുതൽ നീതിയുക്തമല്ലാത്ത തിരഞ്ഞെടുപ്പ്; തോൽവിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

ദേശീയ ഭരണഘടന അധികാരികൾക്കെതിരായ ആക്രമണം എന്ന് തലക്കെട്ടോടെ ആരംഭിക്കുന്ന കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. എസ്ഐആർ പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുൽ ഗാന്ധി തുടർച്ചയായി വിമർശിക്കുന്നതിനിടയിലാണ് ഈ സംഭവം. 

Also Read:എസ്ഐആർ നടപ്പാക്കുന്നത് 'വോട്ടുകൊള്ള' മറച്ചുവയ്ക്കാൻ; ആരോപണവുമായി രാഹുൽ ഗാന്ധി

Advertisment

ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് അതിന്റെ അടിസ്ഥാന സ്ഥാപനങ്ങൾക്കെതിരെയുള്ള വിഷലിപ്തമായ ആരോപണത്തിന്റെ വർദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് കത്തിൽ പറയുന്നു. സിവിൽ സമൂഹത്തിലെ മുതിർന്ന പൗരൻമാരായ തങ്ങൾ വിഷയത്തിലുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് കത്ത് തയ്യാറാക്കിയതെന്നും വ്യക്തമാക്കുന്നു.

Also Read:പലതവണ ശ്രമിച്ചിട്ടും മാറ്റമുണ്ടായില്ല, ചെയ്തത് ഒറ്റ വോട്ട് മാത്രം; 200 തവണ വോട്ട് ചെയ്തെന്ന് രാഹുലിൻറെ ആരോപണത്തിൽ പ്രതികരണവുമായി വോട്ടർ

ഇന്ത്യൻ സായുധ സേനയുടെ വീര്യത്തെയും നേട്ടങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് അവരെയും, നീതിന്യായ വ്യവസ്ഥയെയും, പാർലമെന്റിനെയും, ഭരണഘടനാ പ്രവർത്തകരെയും ജുഡീഷ്യറിയെയും കളങ്കപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം, ഇപ്പോൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമഗ്രതയ്ക്കും പ്രശസ്തിക്കും നേരെയുള്ള വ്യവസ്ഥാപിതവും ഗൂഢാലോചനാപരവുമായ ആക്രമണങ്ങളെ നേരിടേണ്ട സമയമാണിതെന്നും കത്തിൽ പറയുന്നു.

Read More:ബിഹാറിൽ മത്സരിക്കാതിരുന്നത് തെറ്റായി പോയെന്ന് പ്രശാന്ത് കിഷോർ

Rahul Gandhi Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: