റായ്പൂർ: ഛത്തീസ്‌ഗഡിൽ ഭക്ഷണം ഇല്ലാതെ പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തിൽ ഗോശാലയുടെ ഉടമയായ ബിജെപി നേതാവ് പിടിയിൽ. ജുമൂൽ മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് കൂടിയായ ഹരീഷ് വർമ്മയാണ് പിടിയിലായത്.

27 പശുക്കൾ ചത്തതായാണ് ഔദ്യോഗിക രേഖയെങ്കിലും മൂന്ന് ദിവസത്തിനിടെ മുന്നൂറിലധികം പശുക്കൾ ചത്തൊടുങ്ങിയതായി കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഗോശാലയിൽ പശുക്കൾ ഭക്ഷണം ഇല്ലാതെയാണ് ചത്തത്.

പശുക്കൾ ചത്തതറിഞ്ഞ് ഗോശാല സന്ദർശിച്ച ഛത്തീസ്‌ഗഡ് രാജ്യ ഗോസേവാ ആയോഗ് പ്രവർത്തകരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പശുക്കൾ ചാകാൻ കാരണമെന്ന് ഇവർ പരാതിയിൽ ആരോപിച്ചു.

ഛത്തീസ്ഗഢ് കാർഷിക കന്നുകാലി സംരക്ഷണ നിയമത്തിന്റെ നാല്, ആറ് വകുപ്പുകളും 1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്റെ 11–ാം വകുപ്പും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409–ാം വകുപ്പും ചുമത്തിയാണ് ഹരീഷ് വർമ്മയ്ക്ക് എതിരെ കേസെടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ