ന്യൂഡൽഹി: രാജ്യത്ത് 2014-16 വർഷത്തിനിടയിൽ കാൽ ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി രാജ്യസഭയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ഹൻസ്‌രാജ് ഗംഗാറാം അഹിറാണ് കണക്കുകൾ വ്യക്തമാക്കിയത്.

ഈ കണക്ക് പ്രകാരം 2014 മുതൽ 2016 വരെയുളള വർഷങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ ക്രമമായി ഉയർന്നതായി വ്യക്തമായി. 2014 ൽ 8068 വിദ്യാർത്ഥികളും 2015 ൽ 8934 വിദ്യാർത്ഥികളും 2016 ൽ 9474 വിദ്യാർത്ഥികളും ജീവനൊടുക്കി.

വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ ഏറ്റവും മുന്നിലുളളത് മഹാരാഷ്ട്രയാണ്. തമിഴ്‌നാടും പശ്ചിമ ബംഗാളും കണക്കുകളിൽ മുന്നിലാണെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച രേഖകളിൽ നിന്ന് വ്യക്തമാണ്.

2016 ൽ മഹാരാഷ്ട്രയിൽ മാത്രം 1350 വിദ്യാർത്ഥികളാണ് ജീവിതം അവസാനിപ്പിച്ചത്. ഈ സമയത്ത് പശ്ചിമ ബംഗാളിൽ 1147 പേരും തമിഴ്‌നാട്ടിൽ 981 പേരും മധ്യപ്രദേശിൽ 838 പേരും ജീവനൊടുക്കി.

2015 ൽ മഹാരാഷ്ട്രയിൽ 1230 പേരും തമിഴ്‌നാട്ടിൽ 955 പേരും ആത്മഹത്യ ചെയ്തു. ഛത്തീസ്‌ഗഡിൽ ഈ വർഷം 730 പേർ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാൾ പട്ടികയിൽ നാലാം സ്ഥാനത്താണ്. 2015 ൽ 676 വിദ്യാർത്ഥികളാണ് ഇവിടെ ആത്മഹത്യ ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ