ന്യൂയോർക്ക്: ഇന്ത്യൻ-അമേരിക്കൻ വംശജനായ യുവാവിനെ ബോസ്റ്റണിൽനിന്നും കാണാതായി. ലെക്സിങ്ടണിൽ താമസിക്കുന്ന 26 കാരനായ റാം ജയകുമാറിനെ കഴിഞ്ഞ വെളളിയാഴ്ച മുതലാണ് കാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെളളിയാഴ്ച രാത്രി ബോസ്റ്റണിലെ സ്ട്രീറ്റിൽ റാം കാർ പാർക്ക് ചെയ്യുന്നത് ചിലർ കണ്ടു. അതിനുശേഷമാണ് കാണാതായത്. ഒരു മണിക്കൂറിനകം താൻ തിരിച്ചു വീട്ടിലെത്തുമെന്നു റാം മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ മടങ്ങി വന്നില്ല. തുടർന്നാണ് മാതാപിതാക്കൾ പൊലീസിനെ സമീപിച്ചത്. റാമിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ചാൾസ് നദിക്കു സമീപമുളള ബോസ്റ്റണിലെ മറ്റൊരു സ്ട്രീറ്റിൽനിന്നും റാമിന്റെ കാർ പൊലീസ് കണ്ടെത്തിയതായി ഇന്ത്യ ന്യൂ ഇംഗ്ലണ്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ