ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന കാറിനുളളിൽവച്ച് 26 കാരിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു. ഡൽഹിക്കടുത്തുള്ള   ഗുഡ്ഗാവിലാണ് സംഭവം. താമസസ്ഥലത്തേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ: ”കൊണാട്ട് പ്ലെയ്സിൽ സിനിമ കാണാൻ ആൺ സുഹൃത്തിനൊപ്പം പോയി. സിനിമയ്ക്കുശേഷം ഇരുവരും ടാക്സിയിൽ ഗുഡ്ഗാവിലെത്തി. പെൺകുട്ടിയെ അവിടെ ഇറക്കിയശേഷം യുവാവ് തിരികെ പോയി. അപ്പോൾ സമയം രാത്രി 1.20 നും രണ്ടിനും ഇടയ്ക്കായിരുന്നു. താമസിക്കുന്ന സ്ഥലത്തേക്ക് നടന്നുപോകവേ പെട്ടെന്നൊരു സ്വിഫ്റ്റ് അടുത്തുവന്നു നിന്നു. കാറിൽനിന്നും മൂന്നുപേർ ഇറങ്ങി വണ്ടികത്തേക്ക് വലിച്ചിട്ടു. കാറിനുളളിൽ വച്ച് ബലാൽസംഗം ചെയ്തു. ആരോടെങ്കിലും ഇതിനെക്കുറിച്ച് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എന്നെ ഉപേക്ഷിച്ചശേഷം അവർ കടന്നുകളഞ്ഞു”.

സിക്കിം സ്വദേശിയാണ് പീഡനത്തിനിരയായ പെൺകുട്ടി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ കണ്ടുപിടിക്കാനുളള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതി സ്വീകരിച്ചതായും മൂന്നു പ്രതികളയും ഉടൻ പിടികൂടുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ