ഗോവ: ഗോവയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ആശുപത്രിയില്‍ 26 കോവിഡ് രോഗികള്‍ മരിച്ചതായും സംഭവത്തിന് പിന്നിലെ വ്യക്തമായ കാരണം കണ്ടെത്തുന്നതില്‍ ഹൈക്കോടതി അന്വേഷണം നടത്തണമെന്നും ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. പുലര്‍ച്ചെ 2 മണിക്കും 6 മണിക്കും ഇടയിലാണ് മരണങ്ങള് സംഭവിച്ചത്. പക്ഷെ മരണ കാരണം വ്യക്തമല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
“മെഡിക്കല്‍ കോളെജിലെ ഓക്സിജന്‍ ലഭ്യതയും, കോവിഡ് വാര്‍ഡുകളിലേക്കുള്ള വിതരണവും തമ്മില്‍ ഉണ്ടായ അന്തരം രോഗികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കാം,” ആശുപത്രി സന്ദര്‍ശിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഇല്ല എന്ന് മുഖ്യമന്ത്രി എടുത്തു പറയുകയും ചെയ്തു.
Also Read: ആദ്യ കുത്തിവയ്പിനു ശേഷം കോവിഡ് ബാധിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ എപ്പോൾ?
മെഡിക്കല്‍ കോളെജില്‍ ഓക്സിജന്‍ വിതരണം വീഴ്ചപറ്റിയതായി ആരോഗ്യമന്ത്രി സമ്മതിച്ചു. “മരണങ്ങളുടെ പിന്നിലെ കാരണം ഹൈക്കോടതി അന്വേഷിക്കണം, മെഡിക്കല്‍ കോളെജിലേക്കുള്ള ഓക്സിജന്‍ വിതരണം കൃത്യമായി നടപ്പാക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കണം,” ആരോഗ്യമന്ത്രി വ്യക്തമാക്കി. 1200 ജംബോ സിലിണ്ടറുകള്‍ ആവശ്യമായിരുന്ന സാഹചര്യത്തില്‍ 400 എണ്ണം മാത്രമാണ് വിതരണം നടത്തിയതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളെജിലെ കോവിഡ് ചികിത്സ വിലയിരുത്താനായി സര്‍ക്കാര്‍ മൂന്ന് നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിരുന്നു. സംഭവത്തിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കുമെന്നും റാണ പറഞ്ഞു. പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രി കോവിഡ് രോഗികളേയും ബന്ധിക്കളേയും സന്ദര്‍ശിച്ചിരുന്നു. ഓക്സിജന്‍ ക്ഷാമം ഉടന്‍ തന്നെ പരിഹരിക്കുമെന്ന ഉറപ്പും അദ്ദേഹം നല്കി. മഹാമാരിയെ തരണം ചെയ്യുന്നതിനായി എല്ലാ വിധ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.