26/11 Stories of Strength Memorial Highlights: മുംബൈ: മുംബൈ ഭീകരാക്രമണം നടന്നിട്ട് 11 വർഷം തികയുന്ന ഇന്ന് ’26/11 സ്റ്റോറീസ് ഓഫ് സ്ട്രെങ്ത്’ എന്ന പരിപാടിയിലൂടെ ജീവൻ വെടിഞ്ഞവരെ ഓർമിച്ച് ദി ഇന്ത്യൻ എക്‌സ്‌പ്രസ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായിരുന്നു.
മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ചവരോടും അവരുടെ കുടുംബങ്ങളോടുമുളള ആദരവിന്റെ ഭാഗമായി ദി ഇന്ത്യൻ എക്‌സ്‌പ്രസ് തുടർച്ചയായി സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ പ്രചോദനാത്മകമായ കഥകൾ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖം നടത്തിയ നൂറിലധികം രക്ഷപ്പെട്ടവരുടെ അതിജീവന കഥകൾ നാലാമത് എഡിഷനിലൂടെ രാജ്യത്തെ ജനങ്ങളുടെ മുന്നിലെത്തി.
ഫിലിംമേക്കർ അനന്ത് തിവാരി സംവിധാനം ചെയ്യുന്ന പരിപാടിയുടെ സവിശേഷത അമിതാഭ് ബച്ചന്റെ പ്രകടനമായിരുന്നു. 2016 മുതൽ പരിപാടിയുടെ അംബാസിഡറാണ് ബച്ചൻ. വിക്കി കൗശൽ, രാധിക ആപ്‌തെ എന്നിവർ ആക്രമണത്തെ അതിജീവിച്ചവരെ അഭിമുഖം ചെയ്തു. ഡോ.എൽ.സുബ്രഹ്മണ്യം, കവിത കൃഷ്ണമൂർത്തി, സെയ്നെ ദലാൽ, രേഖ ഭരദ്വാജ്, മഹേഷ് കാലെ, ഹർഷ്ദീപ് കൗർ, ദിവ്യ കുമാർ, ശിൽപ്പ റാവു എന്നിവരുടെയും ഷിയാമക് ദാവർ ഡാൻസ് കമ്പനി, സിംഫണി ഓർക്കസ്ട്ര ഓഫ് ഇന്ത്യ, ഇന്ത്യൻ നേവി ബാൻഡ്, മഹാരാഷ്ട്ര പൊലീസ് പൈപ്പ് ബാൻഡ് എന്നിവയുടെയും കലാപ്രകടനങ്ങളും ചടങ്ങിന് മിഴിവേകി.
ദേശീയ ഗാനലാപനത്തോടെ ദി ഇന്ത്യൻഎക്സ്പ്രസ് സംഘടിപ്പിച്ച സ്റ്റോറീസ് ഓഫ് സ്ട്രെങ്ത് പരിപാടിക്ക് സമാപനം.
ഗായകൻ ഹർഷീദ് കൗർ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു
നടി അനുഷ്ക ശർമ്മ 26/11 സ്റ്റോറീസ് ഓഫ് സ്ട്രെങ്ത് പരിപാടിയിൽ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് കവിത ചൊല്ലി
വീര ജവാന്മാർക്ക് ആദരം അർപ്പിച്ച് ദിവ്യ കുമാർ ഇന്ത്യൻ നേവി ബാൻഡിനൊപ്പം അവതരിപ്പിച്ച കലാപ്രകടനം
മനോഹരമായ കലാപ്രകടനത്തിലൂടെ 26/11 സ്റ്റോറീസ് ഓഫ് സ്ട്രെങ്ത് അവിസ്മരണീയമാക്കി ഇന്ത്യൻ നേവി ബാൻഡ്
’26/11 സ്റ്റോറീസ് ഓഫ് സ്ട്രെങ്ത്’ നാലാമത് എഡിഷൻ പരിപാടിക്ക് മുംബൈയിൽ തുടക്കമായി. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ മഹാരാഷ്ട്ര പൊലീസ് പൈപ്പ് ബാൻഡാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ബജാജ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന പരിപാടി ഹിന്ദുസ്ഥാൻ യൂണിലിവർ, ഫെയ്സ്ബുക്ക്, അദാനി ഗ്രൂപ്പ്, ബ്രോഡ്കാസ്റ്റ് പാർട്ണർ സ്റ്റാർ എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ദി ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്പിന്റെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും എബിപി ന്യൂസ്, റിപ്പബ്ലിക് ടിവി, ബിഗ് 92.7എഫ്എം എന്നിവയിലൂടെ ഇന്നു വൈകീട്ട് 5.30 മുതൽ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും. നവംബർ 30 ന് രാത്രി 9.30 ന് സ്റ്റാർ പ്ലസിലും ഹോട്സ്റ്റാറിലും എക്സ്ക്ല്യൂസീവായി പരിപാടി സംപ്രേക്ഷണം ചെയ്യും.
മുംബൈ ഭീകരാക്രമണം നടന്നിട്ട് 11 വർഷം തികയുന്ന ഇന്ന് ’26/11 സ്റ്റോറീസ് ഓഫ് സ്ട്രെങ്ത്’ എന്ന പരിപാടിയിലൂടെ ജീവൻ വെടിഞ്ഞവരെ ഓർമിക്കുകയാണ് ദി ഇന്ത്യൻ എക്‌സ്‌പ്രസ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നു.