scorecardresearch
Latest News

26/11Mumbai Attack Anniversary LIVE Updates: “കരുത്തിന്റെ കഥകൾ” പരിപാടിക്ക് തുടക്കം; മതം കൊണ്ട് അന്ധരാകരുതെന്നും മതത്തെ വെറുക്കരുതെന്നും അനന്ത് ഗോയങ്ക

26/11 Mumbai Attack Anniversary LIVE Updates: അതിജീവിച്ചവരുടെ കഥകൾ കൊളാബയിലെ ഇന്ത്യാഗേറ്റിൽ വൈകുന്നേരം ആറ് മണിക്ക്

26/11Mumbai Attack Anniversary LIVE Updates: “കരുത്തിന്റെ കഥകൾ” പരിപാടിക്ക് തുടക്കം; മതം കൊണ്ട് അന്ധരാകരുതെന്നും മതത്തെ വെറുക്കരുതെന്നും അനന്ത് ഗോയങ്ക

26/11 Mumbai Attack Anniversary LIVE Updates: മുംബൈ: 26/11 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം ഇന്ന്. മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ചവരുടെ കേൾക്കാത്ത കഥകളുടെ മൂന്നാംഭാഗം ഇന്ത്യൻ എക്സ്‌പ്രസ് അവതരിപ്പിക്കുന്നു. അതിജീവിച്ചവരോടും അവരുടെ കുടുംബങ്ങളോടും ഉളള ആദരവിന്റെ ഭാഗമായി തുടർച്ചയായി സംഘടിപ്പിക്കുന്ന പരിപാടിയാണിത്. അവരുടെ ഉയിർത്തെഴുന്നേൽ പ്പിന്റെയും അവർ കടന്നുവന്ന വേദനയുടെയും നഷ്ടങ്ങളുടെയും സ്മൃതിരേഖകളാണിവ.

ആക്രമണങ്ങള്‍ക്കെതിരെ എടുക്കുന്ന നമ്മുടെ നിലപാടില്‍ മാറ്റം വരണം : ഉണ്ണികൃഷ്ണന്‍

26/11 “സ്റ്റോറീസ് ഓഫ് സ്ട്രെങ്ത്” കൊളാബയിലെ ഇന്ത്യാ ഗേറ്റിൽ വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കും. അമിതാബ് ബച്ചൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയൽ, ജാവേദ് അക്തർ തുടങ്ങി നിരവധി ആദരീണയരായ വ്യക്തിത്വങ്ങൾ ഇതിൽ പങ്കെടുക്കും. ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം ചെയ്ത പരിപാടികളും അരങ്ങേറും.

Read in English Logo Indian Express

 

26/11 Mumbai Attack Anniversary LIVE Updates: മുംബൈ ഭീകരാക്രമണം: അതിജീവനത്തിന്റെ വാർഷികം

9.01 pm: മുംബൈയിൽ പത്ത് വർഷം മുൻപുണ്ടായ ഭീകരാക്രമണം മനുഷ്യത്വത്തിന് നേർക്കുളള ആക്രമണമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. തീവ്രവാദത്തിനെതിരായ പ്രത്യാക്രമണം ആയുധങ്ങളിലൂടെ മാത്രമല്ല, വികസനത്തിലൂടെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെയുമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

8.46 pm: പ്രമുഖ സംഗീതജ്ഞൻ ജാവേദ് അലി “കരുത്തിന്റെ കഥകൾ” വേദിയിൽ പാടുന്നു..

8.09 pm: ഇവിടെ വച്ച്, കഴിഞ്ഞ ദിവസം ഇതേ ദിവസമാണ് നമ്മള്‍ പ്രതിജ്ഞയെടുത്തത്, ഭീകരവാദത്തിന് നമ്മുടെ നാട്ടില്‍ ഇടം കൊടുക്കില്ലെന്ന്. ഒരുമ എന്നത് വെറുമൊരു ചിന്തയല്ല, അതൊരു യാഥാർത്ഥ്യമാണ്. സന്തോഷവും സങ്കടവും വേദനയും വിരഹവുമെല്ലാം നാം ഒരുമിച്ച് പങ്കിടും. നമ്മുടെ നിലനില്‍പ്പാണ് ഒരുമയെന്ന് അമിതാഭ് ബച്ചന്‍.

7.48 pm: “ഞാനോർക്കുന്നു, അന്ന് ആക്രമണത്തിന് ശേഷം നമ്മളെല്ലാവരും ഗേറ്റ് വേയ്ക്ക് മുന്നിൽ ഒത്തുചേർന്നു. നമ്മളെല്ലാവരും രോഷത്തിലായിരുന്നു, പക്ഷെ ഒന്നായിരുന്നു. മുംബൈ വാണിജ്യ കേന്ദ്രമെന്നാണ് അറിയപ്പെടുന്നത്. മുംബൈ നിവാസികളുടെ ഹൃദയം അന്ന് ഒന്നായിരുന്നു,” ഓർമ്മകൾ പങ്കുവച്ച് ജാവേദ് അക്തർ പറഞ്ഞു.

7.45 pm: പത്തുവര്‍ഷം മുമ്പ് മുംബൈയിലെ താജ് ഹോട്ടലിനു മുന്നിലെ കൊച്ച് ഹോട്ടലില്‍ രണ്ടു രാത്രികള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിച്ചുകൂട്ടിയപ്പോള്‍ ഗോവിന്ദ് സിങ് കതായത്(40) എന്ന മനുഷ്യന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല, പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ഒരു ആണ്‍ കുഞ്ഞിന്റെ അച്ഛനാകുമെന്നും, അവന്റെ കളി ചിരികള്‍ കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുമെല്ലാം. ഗോവിന്ദിന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവമായിരുന്നു അത്. 2008 നവംബര്‍ 16ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് സാക്ഷിയാകേണ്ടി വന്ന ഗോവിന്ദിന് നഷ്ടമായത് മനസ്സിന്റെ സമനിലയായിരുന്നു. വര്‍ഷങ്ങളെടുത്തു മനസ്സ് സ്വസ്ഥമാകാന്‍. “ഈ അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് എന്റെ സങ്കല്‍പ്പത്തിൽ പോലും ഇല്ലായിരുന്നു,”….. തുടർന്ന് വായിക്കൂ

7.35 pm: കൗശികി ചക്രബർത്തി “കരുത്തിന്റെ കഥകൾ” വേദിയിൽ ഗാനമാലപിക്കുന്നു….

രബീന്ദ്ര നാഥ ടാഗോറിന്റെ “എക്‌ല ചലോ രേ” എന്ന ഗാനമാണ് മെർലിന്റെ നാദസ്വരത്തിന്റെ അകമ്പടിയോടെ കൗശികി ആലപിക്കുന്നത്…

കൗശികി ചക്രവർത്തിയും മെർലിനും വേദിയിൽ

7.00 pm: “ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യാക്കാർ മതവിശ്വാസത്തെ അന്ധമായി അനുകമ്പ പുലർത്തുന്നത് ഭാവിയിൽ അതിനെ ആക്രമണത്തിന് ഉപയോഗിക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾക്ക് ആയുധമാവുകയേ ഉളളൂ. മുൻ കാലങ്ങളിലേതിനേക്കാൾ കൂടുതലായി മതങ്ങളെ നമ്മൾ തീവ്രവികാരത്തോടെയോ വെറുപ്പോടെയോ സമീപിക്കരുത്. പൗരാണിക ഗ്രന്ഥങ്ങളിലെ കഥകളിളെ മറ്റുളളവർ വ്യാഖ്യാനിച്ചതിനെ മാത്രം അടിസ്ഥാനമാക്കിയാവരുത് നമ്മൾ മതവിശ്വാസത്തെ സമീപിക്കേണ്ടത്,” ഇന്ത്യൻ എക്‌സ്‌പ്രസ് എക്സിക്യുട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക പറഞ്ഞു.

അനന്ത് ഗോയങ്ക

6.50 pm: മുംബൈ ഭീകരാക്രമണ വാര്‍ത്തകളില്‍, അതിന്റെ ഭീകരതകളില്‍ ഒരു പക്ഷെ ഗോവിന്ദിന്റെ കഥ ആരും കാണാതെ പോയേക്കാം. പക്ഷെ ഗോവിന്ദിന്റേയും അദ്ദേഹത്തെ പോലുള്ള നൂറു കണക്കിന് ഇന്ത്യക്കാരുടേയും വ്യക്തിപരമായ അനുഭവങ്ങളും, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം അതിശക്തമായ മാരകായുധങ്ങളുമായി പത്തു തീവ്രവാദികള്‍ നിയന്ത്രിച്ച മണിക്കൂറുകളില്‍ അവര്‍ കടന്നുപോയ മാനസികാവസ്ഥയും, ആക്രമണത്തിനു ശേഷമുള്ള അവരുടെ ജീവിതങ്ങളും പറയുമ്പോള്‍ മാത്രമേ അതിന്റെ ഒരു പ്രധാന വശം കൂടി പുറത്തുള്ളവര്‍ക്ക് മനസിലാകുകയുള്ളൂ. അത്തരത്തിലുള്ള പത്ത് ആളുകളുടേയും അവരുടെ കുടുംബങ്ങളുടേയും അനുഭവങ്ങളാണ് ’26/11 സ്റ്റോറീസ് ഓഫ് സ്‌ട്രെങ്ത്’ എന്ന പുസ്തകത്തിലൂടെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പുറം ലോകത്തോട് പറയുന്നത്.

6.38 pm: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരരുടെ വെടിയേറ്റ് മരിച്ച മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛൻ ഉണ്ണികൃ‌ഷ്‌ണൻ സദസിനോട് സംസാരിക്കുന്നു.

6.20 pm: ഇന്ത്യൻ നേവിയുടെ സംഗീത ബാന്റിന്റെ പ്രകടനമാണിപ്പോൾ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ “കരുത്തിന്റെ കഥകൾ” എന്ന പരിപാടിയുടെ മൂന്നാം എഡിഷൻ വേദിയിൽ നടക്കുന്നത്.

 

6.10 pm: മുംബൈ പൊലീസ് ബാന്റാണിപ്പോൾ ഇന്ത്യാ ഗേറ്റിന് മുന്നിലെ വേദിയിൽ ഉളളത്

6.00 pm: മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാർഷികത്തിൽ അതിജീവനത്തിന്റെ ഓർമ്മ പുതുക്കി “കരുത്തിന്റെ കഥകൾ” പരിപാടിക്ക് തുടക്കമായി.

4.00 pm: മുംബൈ ഭീകരാക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ചിത്രങ്ങളാണിവ. ഇന്ത്യയുടെ അഭിമാനമായ താജ് ഹോട്ടലായിരുന്നു അന്ന് ഭീകരരുടെ ആക്രമണത്തിന് ഇരയായ ഒരിടം. ഇന്ത്യൻ എക്‌സ്‌പ്രസ് ഫോട്ടോഗ്രാഫർ ഗണേഷ് ശ്രീശേഖർ പകർത്തിയ ചിത്രങ്ങൾ.

കൂടുതൽ ചിത്രങ്ങൾ കാണാം

12.30 pm: മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര രക്തസാക്ഷി കോൺസ്റ്റബിൾ തുക്കാറാം ഓബ്ലെയുടെ സ്മാരകത്തിന് മുന്നിൽ  നിന്നുളള ചിത്രങ്ങൾ. പത്താം വാർഷിക ദിനത്തിൽ ഭീകരരെ ചങ്കുറപ്പോടെ നേരിട്ട് വീരമൃത്യു വരിച്ച തുക്കാറാമിന്റെ ശവകുടീരത്തിൽ നിരവധി പേരാണ് പുഷ്‌പാർച്ചന നടത്താനെത്തിയത്.

12.00 pm: ഇന്ത്യയുടെ ഹൃദയത്തിലേറ്റ എക്കാലത്തെയും വലിയ മുറിപ്പാടാണ് 26/11 എന്ന മുംബൈ ഭീകരാക്രമണം. നാല് ദിവസം മുംബൈ നഗരഹൃദയത്തിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. 166 പേർക്കാണ് മുംബൈയിൽ ഈ പോരാട്ടത്തിൽ ജീവൻ നഷ്ടമായത്. പാക്കിസ്ഥാനുമായി അതുവരെയുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും തകർന്നുപോകാൻ കാരണമായതും ഈ ആക്രമണമാണ്. ഇന്ത്യയ്ക്ക് ഒരിക്കലും പൊറുക്കാനാകാത്ത ഒന്നാണ് ഈ ആക്രമണം. അതിന് മുൻപുണ്ടായിരുന്ന സമാധാന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കാൻ മാത്രമാണ് ഈ ആക്രമണം സഹായിച്ചത്. എന്നാൽ 26/11 പാക്കിസ്ഥാനെ മറ്റൊന്നാണ് പഠിപ്പിച്ചത്. ഇന്ത്യയോട് ജയിക്കാൻ ഈ പരിശ്രമങ്ങൾ കൊണ്ട് സാധിക്കില്ലെന്ന് ഈ നാട് അയൽവാസികളായ ഇസ്ലാമിക് റിപ്പബ്ലികിനെ പഠിപ്പിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 26 11 stories of strength 26 11 mumbai attack anniversary live updates amitabh bachchan

Best of Express