വാ​ഷിം​ഗ്ട​ൺ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​നും അമേരിക്കന്‍ ഭീകരനുമായ ഡേ​വി​ഡ് കോ​ള്‍​മാ​ന്‍ ഹെ​ഡ്‌​ലി​ക്ക് നേ​രെ ഷിക്കാഗോ ജയിലില്‍ സ​ഹ​ത​ട​വു​കാ​രു​ടെ ആ​ക്ര​മ​ണമെന്ന് റിപ്പോര്‍ട്ട്. രണ്ട് തടവുകാരുടെ മര്‍ദ്ദനമേറ്റ ഹെഡ്ലി ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ഇന്ത്യന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂ​ലൈ എ​ട്ടി​ന് ഷി​ക്കാ​ഗോ​യി​ലെ മെ​ട്രോ​പ്പൊ​ലി​റ്റ​ൻ ക​റ​ക്‌​ഷ​ന​ൽ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് ര​ണ്ടു ത​ട​വു​കാ​ർ ആ​ക്ര​മി​ച്ച​തെന്നാണ് റിപ്പോര്‍ട്ട്. ‘ഇരട്ട ഏജന്റ്’ ആയത് കൊണ്ടാണ് ഹെഡ്ലി ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക്കിസ്ഥാന് വേണ്ടിയും ഭീകരവാദികള്‍ക്ക് വേണ്ടിയും അദ്ദേഹം ഒരേസമയം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ൽ ​യു​എ​സ് ഫെ​ഡ​റ​ൽ കോ​ട​തി 35 വ​ർ​ഷം ത​ട​വു ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. കു​റ്റ​ങ്ങ​ൾ ഹെ​ഡ്‌​ലി സ​മ്മ​തി​ച്ച​തി​നാ​ൽ ഇ​ന്ത്യ​ക്ക് കൈ​മാ​റി​ല്ലെ​ന്നും വ​ധ​ശി​ക്ഷ ന​ൽ​കി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.
ഗുരുതരമായി പരുക്കേറ്റ ഹെഡ്ലി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാരെ ആക്രമിച്ചതിന് ജയിലിലായ സഹോദരങ്ങളാണ് അക്രമം നടത്തിയത്.

2008 ന​വം​ബ​ർ 26നു 166 ​പേ​രു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച മും​ബൈ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം 2009 ഒ​ക്ടോ​ബ​റി​ല്‍ ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് ഹെ​ഡ്‌​ലി​യെ പി​ടി​കൂ​ടി​യ​ത്. യു​എ​സ് പൌ​ര​ത്വ​മു​ള്ള പാ​ക് ഭീ​ക​ര​നാ​ണു ഹെ​ഡ്‌​ലി. ഭീ​ക​രാ​ക്ര​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​ല്‍​ക്വ​യ്ദ​യു​മാ​യും സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook