/indian-express-malayalam/media/media_files/uploads/2020/02/Kasab.jpg)
ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തില്‍ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ പദ്ധതി വിജയിച്ചിരുന്നെങ്കില്‍ അജ്മല്‍ കസബ് മരിക്കുക 'ഹിന്ദു'വായെന്നു മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ രാകേഷ് മരിയ. ബെംഗളൂരു സ്വദേശീയ സമീര്‍ ചൗധരി എന്ന പേരില്‍ കസബ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വച്ചിരുന്നതായി രാകേഷ് മരിയ തന്റെ ആത്മകഥയില്‍ പറയുന്നു.
2008 സെപ്തംബര്‍ 11നു മുംബൈയില്‍ നടത്തിയ ആക്രമണത്തെ 'ഹിന്ദു ഭീകരത'യായി
സൃഷ്ടിക്കാനായിരുന്നു പാക്കിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-ത്വയ്ബയുടെ പദ്ധതിയെന്നു രാകേഷ് മരിയ പറയുന്നു. ഇതിനായി അവര്‍ ഇന്ത്യന്‍ വിലാസത്തിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചുവെന്നും 'ലെറ്റ് മി സേ ഇറ്റ് നൗ' എന്ന പുസ്തകത്തില്‍ രാകേഷ് മരിയ വെളിപ്പെടുത്തി.
Read Also: വീപ്പക്കുറ്റി എടുത്തെറിഞ്ഞ് ഫുക്രു; തളയ്‌ക്കാൻ സാധിക്കാതെ ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ
''എല്ലാം പദ്ധതി പ്രകാരം നടന്നിരുന്നുവെങ്കില്‍ കസബ് ചൗധരിയായി മരിക്കുമായിരുന്നു. ആക്രമണത്തിനു മാധ്യമങ്ങള്‍ ഹിന്ദു തീവ്രവാദികളെ കുറ്റപ്പെടുത്തുമായിരുന്നു,'' പുസ്തകത്തില്‍ പറയുന്നു. ആക്രമണത്തിനിടെ പിടിക്കപ്പെട്ട അജ്മല്‍ കസബിനെ പിന്നീട് വിചാരണയ്ക്കുശേഷം തൂക്കിലേറ്റുകയായിരുന്നു.
ഭീകരാക്രമണം നടത്തുന്ന കസബിന്റെ ഫോട്ടോ തൊട്ടുപിന്നാലെ പുറത്തുവന്നിരുന്നു. 'ഇതിനു പിന്നില്‍ കേന്ദ്ര ഏജന്‍സികളുടെ കരങ്ങളാണെന്ന്' രാകേഷ് മരിയ ആരോപിച്ചു. സുരക്ഷ കണക്കിലെടുത്ത് മാധ്യമങ്ങളോട് ഒരു വിവരവും വെളിപ്പെടുത്താതിരിക്കാന്‍ മുംബൈ പോലീസ് തീവ്രമായി ശ്രമിച്ചുവെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന ചുവന്ന ചരട് കസബ് വലതു കൈത്തണ്ടയില്‍ ധരിച്ചതായി ഫോട്ടോയില്‍ കണ്ടിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
#WATCH Union Minister Piyush Goyal speaks on reported excerpt from the Ex-Mumbai Police Commissioner Rakesh Maria's book that Kasab would have died as Samir Dinesh Chaudhari with 'red thread around his wrist' had LeT succeeded in their plan pic.twitter.com/cxNTIVVF5K
— ANI (@ANI) February 18, 2020
ആക്രമണവുമായി പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയെയും ലഷ്‌കര്‍-ഇ-ത്വയ്ബയെയും ബന്ധിപ്പിക്കുന്ന പ്രധാന തെളിവായ കസബിനെ ഇല്ലാതാക്കാന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നതായും രാകേഷ് മരിയ അവകാശപ്പെട്ടു. ഭീകരാക്രമണം അന്വേഷിച്ച സമയത്ത് മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റെ തലവനായിരുന്നു അദ്ദേഹം. 2017 ജനുവരി 31നാണു രാകേഷ് മാരിയ സര്‍വീസില്‍നിന്ന് വിരമിച്ചത്.
അതേസമയം, മരിയയുടെ വെളിപ്പെടുത്തലിന്റെ സമയത്തെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ രംഗത്തെത്തി. ''ഒന്നാമതായി, എന്തുകൊണ്ടാണു മരിയ ഇപ്പോള്‍ ഇതെല്ലാം പറഞ്ഞത്? ഇക്കാര്യം പൊലീസ് കമ്മിഷണറായിരുന്നപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തണമായിരുന്നു. വാസ്തവത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കണം,'' പീയൂഷ് ഗോയല്‍ പറഞ്ഞു.
''ഹിന്ദു ഭീകരതയെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങളുമായി'' ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതു കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാറിന്റെയും ''ഗെയിം പ്ലാന്‍'' ആണെന്നും ഗോയല്‍ പറഞ്ഞു. 2014, 2019 വോട്ടെടുപ്പുകളില്‍ രാജ്യം അവര്‍ക്ക് ഉചിതമായ മറുപടി നല്‍കി. ഭീകരതയ്ക്ക് ഒരു കാരണവുമില്ലെന്ന് ഞാന്‍ കരുതുന്നു. തീവ്രവാദി ഒരു തീവ്രവാദിയാണ്. ഹിന്ദു ഭീകരതയെന്ന പേരില്‍ തെറ്റായ കേസുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ നടപടിയെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു, ''അദ്ദേഹം പറഞ്ഞു.
2008 ലെ മുംബൈ ആക്രമണത്തില്‍ 72 പേരാണു കൊല്ലപ്പെട്ടത്. മുംബൈ പോലീസ് ജീവനോടെ പിടികൂടിയ ഏക ഭീകരന്‍ അജ്മല്‍ കസബ് ആയിരുന്നു. 2012 നവംബര്‍ 21 നാണു കസബിനെ തൂക്കിലേറ്റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.