scorecardresearch

ജര്‍മ്മനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവ്

കോവിഡിന് ശേഷം യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

കോവിഡിന് ശേഷം യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

author-image
WebDesk
New Update
students| kerala

ജര്‍മ്മനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നെന്ന് ജര്‍മ്മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന്‍. 42,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് രാജ്യത്തുള്ളത്. ഒരു വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം 25 ശതമാനം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Advertisment

''കൊള്ളാം ജര്‍മ്മനിയില്‍ 42,000+ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, ഒരു വര്‍ഷത്തിനുള്ളില്‍ 25% കൂടുതല്‍. ഇന്ത്യയാണ് ഇപ്പോള്‍ നമ്പര്‍ വണ്‍. ജര്‍മ്മനിയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ്, പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍!

ജര്‍മ്മനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജനപ്രിയമാണെന്ന് പ്രൊഫസര്‍മാരില്‍ നിന്ന് ഞാന്‍ പലപ്പോഴും കേള്‍ക്കുന്നു, അക്കര്‍മാന്‍ എക്‌സ് കുറിപ്പില്‍ എഴുതി. ഏപ്രിലില്‍, ജര്‍മ്മന്‍ എംബസിയുടെ അക്കാദമിക് ഇവാലുവേഷന്‍ സെന്റര്‍, പേപ്പര്‍ പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക്് പകരം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

Advertisment

കൂടാതെ, കഴിഞ്ഞ വര്‍ഷം ഇന്ത്യയും ജര്‍മ്മനിയും വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ഗവേഷകര്‍ എന്നിവരുടെ രണ്ട് വഴികളിലൂടെയുള്ള സഞ്ചാരം സുഗമമാക്കുന്നതിനും അനധികൃത കുടിയേറ്റത്തിന്റെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുമുള്ള ഒരു കരാറില്‍ ഒപ്പുവച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022ല്‍ 34,864 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ജര്‍മ്മനിയില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്നത്. അതേസമയം കോവിഡിന് ശേഷം യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

Students Germany

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: