കുരുക്ഷേത്ര : ഇടതടവില്ലാത്ത മഴയും കാലിത്തീറ്റയുടെ ലഭ്യതകുറവും കാരണം ഹരിയാനയിലെ മതാന ഗ്രാമത്തിലെ സര്‍ക്കാര്‍റെ ഗോശാലയില്‍ കഴിയുകയായിരുന്ന ഇരുപത്തിയഞ്ചോളം പശുകള്‍ ചത്തൊടുങ്ങി. ഏറെയെണ്ണം രോഗബാധിതരുമാണ് എന്നാണു ഗ്രാമതലവന്‍ കിരണ്‍ ബാല പറയുന്നത്.

ഹരിയാന ഗോ സേവ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഭാനി ദാസ് മംഗ്ലയും മറ്റു ചില ഉദ്യോഗസ്ഥരും ഗോശാല സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. രോഗബാധിതരായ പശുക്കളെ കര്‍ണാലിലുള്ള തൊഴുത്തിലേക്ക്‌ മാറ്റാന്‍ സബ് ഡിവിഷന്‍ മജിസ്ട്രേറ്റ് നരീന്ദര്‍ പാല്‍ മാലിക് ആവശ്യപ്പെട്ടു.

” ഗോശാലയുടെ തകരാറുകള്‍ പരിഹരിക്കുന്നത് വരെ മറ്റു പശുക്കളെ ജില്ലയിലെ തന്നെ മറ്റിരുപതോളം ആലകളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ” അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തിന്റെ ഏഴര ഏക്കര്‍ ഭൂമിയില്‍ മതിലു വളച്ചുകെട്ടിയാണ് ഗോശാല പണിതത് എന്നാണ് സര്‍ക്കാരിന്‍റെ ഗോശാലയ്ക്ക് വൈക്കോലും മറ്റും നല്‍കുന്ന “ശ്രീ കൃഷ്ണ ഗോശാല” പ്രസിഡന്റ് അശോക്‌ പാപ്നേജ പറയുന്നത്.

” നിലവില്‍ 600 പശുക്കളാണ് ഇവിടെയുള്ളത്. അവര്‍ക്ക് കഴിക്കുവാനുള്ളത്ര കാലിത്തീറ്റയും മറ്റും ലഭ്യമല്ല. ഇത്രയും പശുക്കള്‍ക്കായുള്ള തീറ്റയും വെള്ളവും ഇവിടെ ലഭ്യമല്ല” അദ്ദേഹം പറഞ്ഞു.

മതന ഗോശാല ആരംഭിച്ചത് ജില്ലാ ഭരണകൂടം ആണെന്നും അതു പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഗ്രാമ പഞ്ചായത്തിനും സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിനുമാണ് എന്ന് മലിക് പറഞ്ഞു.

മൃഗ സംരക്ഷണത്തില്‍ മൃഗ സംരക്ഷണ വകുപ്പ് ഉത്തരവാദിത്തത്തോടെയാണ് കാലികളെ സംരക്ഷിച്ചുപോരുന്നത്. എല്ലാ കാലികള്‍ക്കും കുത്തിവെപ്പ് നടത്തിയിട്ടുണ്ട് എന്നാണു മൃഗ സംരക്ഷണവകുപ്പിന്‍റെ ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ധര്‍മീന്ദര്‍ സിംഗ് പറഞ്ഞത്.

“ചതുപ്പ് ഭൂമി കാരണമാണ് ദുര്‍ബലരായ ചില പശുക്കള്‍ ചത്തത്. കുറഞ്ഞത് മുപ്പത് പശുകള്‍ എങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി ചത്തിട്ടുണ്ട്.” ഡോ ധര്‍മീന്ദര്‍ സിംഗ് പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ