scorecardresearch
Latest News

സന്യാസ ജീവിതത്തിനായി 24 കാരനായ യുവാവ് 100 കോടിയുടെ സ്വത്തുക്കൾ വേണ്ടെന്നുവച്ചു

സന്യാസ ജീവിതത്തിനായി കരിയറും 100 കോടിയും സ്വത്തുമാണ് യുവാവ് വേണ്ടെന്നുവച്ചത്

സന്യാസ ജീവിതത്തിനായി 24 കാരനായ യുവാവ് 100 കോടിയുടെ സ്വത്തുക്കൾ വേണ്ടെന്നുവച്ചു

അഹമ്മദാബാദ്: സന്യാസി ജീവിതത്തിനായി യുവാവ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഉപേക്ഷിച്ചു. ചാർട്ടേഡ് അക്കൗണ്ടായ മോക്ഷേഷ് സേഠ് (24) ആണ് സന്യാസ ജീവിതത്തിനായി കരിയറും 100 കോടിയും സ്വത്തും വേണ്ടെന്നുവച്ചത്. ഗാന്ധിനഗറിൽ നടന്ന ചടങ്ങിലാണ് യുവാവ് സന്യാസം സ്വീകരിച്ചത്. ജൈനമതവിശ്വാസികളാണ് മോക്ഷേഷും കുടുംബവും.

ഗുജറാത്തിലെ ബനാസ്കന്ത സ്വദേശികളായ മോക്ഷേഷിന്റെ കുടുംബം മുംബൈയിലാണ് സ്ഥിര താമസം ആക്കിയിരുന്നത്. മോക്ഷേഷിന്റെ പിതാവ് സന്ദീപ് ഷേത് ബിസിനസുകാരനാണ്. സിഐ പാസായതോടെ ബിസിനസ് നോക്കി നടത്താൻ മോക്ഷേഷിനെ ചുമതലപ്പെടുത്തി. 2 വർഷമായി ഫാമിലി ബിസിനസ് നോക്കി നടത്തുകയായിരുന്നു സിഎക്കാരനായ മോക്ഷേഷ്.

സന്യാസം സ്വീകരിച്ചതോടെ കരുണപ്രേംവിജയ് ലീ എന്ന പേരിലായിരിക്കും മോക്ഷേഷ് ഇനി അറിയപ്പെടുക.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 24 year old mumbai accountant gives up over 100 crore to become a monk