മണാലി: ഹിമാചല്‍ പ്രദേശിലെ മണാലിക്കു സമീപം സോളാങ് വാലിയില്‍ പാരാഗ്ലൈഡിങ് അപകടത്തില്‍ വിനോദസഞ്ചാരി മരിച്ചു. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. പഞ്ചാബ് സ്വദേശിയായ അമന്‍ദീപ് സിങ് സ്വോതി(24)യാണ് മരിച്ചത്. പാരാഗ്ലൈഡിങ് നിയന്ത്രിച്ചിരുന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് കേസെടുത്തിട്ടുണ്ട്. അമന്‍ദീപ് സിങ് സ്വോതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുടുംബാഗങ്ങള്‍ക്കു വിട്ടുനല്‍കുമെന്ന് പോലിസ് അറിയിച്ചു. ഗ്ലൈഡര്‍ പറന്നുയര്‍ന്നതിന് ശേഷം നിയന്ത്രണം വിടുകയായിരുന്നു.
ഗ്ലൈഡര്‍ തകരാറിലായതോടെ ഗ്ലൈഡര്‍ നിയന്ത്രിച്ചയാളും കൂടെ ഉണ്ടായിരുന്ന വിനോദസഞ്ചാരിയും വേഗത്തില്‍ താഴേക്ക് വീഴുകയായിരുന്നു. തകര്‍ന്ന ഗ്ലൈഡര്‍ നിലത്തെത്തുന്നതിന് തൊട്ടുമുമ്പ് വരെ പൈലറ്റ് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വളരെ നന്നായി പറന്ന് കൊണ്ടിരിക്കുന്നതിനിടെ ഗ്ലൈഡറിനുണ്ടായ തകരാറാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.