ന്യൂ​ഡ​ൽ​ഹി: മും​ബൈ-​ഗോ​വ പാ​ത​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ അ​വ​ത​രി​പ്പി​ച്ച തേ​ജ​സ് എ​ക്സ്പ്ര​സിൽ യാത്രക്കാർ ആരോഗ്യനില വഷളായി ആശുപത്രിയിലായതിന് പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്. എസി കോച്ചിൽ വായു മോശമായതാണ് പ്രശ്നത്തിന് കാരണമെന്ന് റയിൽവേ നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി.

എ​സി കോ​ച്ചി​ൽ ര​ണ്ടു കു​ട്ടി​ക​ൾ ഛർ​ദി​ച്ചിരുന്നു. ഇതേ തുടർന്ന് വായു മോശമായി. അടച്ചിട്ട കോച്ച് ആയതിനാൽ ഈ വായു കോച്ചിലെ മറ്റുള്ളവർ കൂടി ശ്വസിച്ചു. ഇതാണ് പ്രശ്നത്തിന് കാരണമായി അന്വേഷണ കമ്മിഷൻ ചൂണ്ടിക്കാട്ടിയത്.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​ നിന്നെത്തിയ സഞ്ചാരികളുടെ കൂട്ടത്തിൽ രണ്ട് കുട്ടികൾക്കാണ് ആദ്യം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവർ ഛർദ്ദിച്ച ശേഷം മറ്റുള്ളവർക്കും അസ്വസ്ഥതയുണ്ടായി. ഇതോടെ ഭക്ഷ്യവിഷബാധയാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും അന്വേഷണ കമ്മിഷൻ വിശദീകരിച്ചു.

പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച തേജസ് എക്സ്‌പ്രസിലെ 26 യാ​ത്ര​ക്കാ​ർ​ക്കു ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ണ്ടായെന്നാണ് ക​ഴി​ഞ്ഞ ദി​വ​സം റിപ്പോർട്ട് പുറത്തുവന്നത്. അ​വ​ശ​നി​ല​യി​ലാ​യ യാ​ത്ര​ക്കാ​രെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ചി​പ്ലു​ൻ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റിയിരുന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മൂ​ന്നു പേ​രെ ഐ​സി​യു​വി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ