Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

കോവിഡ്-19 പാക്കേജ്: സ്വകാര്യമേഖല ജീവനക്കാരുടെ 24 ശതമാനം പിഎഫ് കേന്ദ്രം അടയ്ക്കും

ജീവനക്കാരനും മുതലാളിയും അടയ്‌ക്കേണ്ട 12 ശതമാനം വീതമാണ് സര്‍ക്കാര്‍ അടയ്ക്കുക.

ന്യൂഡല്‍ഹി: സംഘടിത മേഖലകളില്‍ നൂറ് ജീവനക്കാരില്‍ താഴെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഇപിഎഫിന്റെ 24 ശതമാനം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. ജീവനക്കാരനും മുതലാളിയും അടയ്‌ക്കേണ്ട 12 ശതമാനം വീതമാണ് സര്‍ക്കാര്‍ അടയ്ക്കുക. 90 ശതമാനം ജീവനക്കാരും 15,000-ല്‍ താഴെ ശമ്പളം വാങ്ങിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇപിഎഫില്‍ നിന്നും 75 ശതമാനം തുകയോ മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പിന്‍വലിക്കാന്‍ അനുവദിക്കും. ഇതില്‍ ഏതാണോ കുറവ് ആ തുകയാണ് ലഭിക്കുക.

ബില്‍ഡിങ്‌സ് ആൻഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ ആക്ട് പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ച് കണ്‍സ്ട്രക്ഷന്‍ മേഖലയിലെ തൊഴിലാളികളെ സഹായിക്കാന്‍ കേന്ദ്രം സര്‍ക്കാരുകളോട് ആവശ്യപ്പെടും. 31,000 കോടി രൂപ ഈ ഫണ്ടില്‍ ഉണ്ട്. രജിസ്റ്റര്‍ ചെയ്ത 3.5 കോടി തൊഴിലാളികള്‍ക്കാണ് ഈ ഫണ്ടില്‍ നിന്നും സഹായം ലഭിക്കുക.

Read Also: കോവിഡ്-19: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 24 epf contribution to be paid for establishments that have less than 100 employees

Next Story
കോവിഡ്-19: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com