രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധനേടിയ സംഭവമാണ് നോയ്‌ഡയിൽ ടെക് ജീവനക്കാരിയായ യുവതി വെടിയേറ്റ് മരിച്ച സംഭവം. ഡൽഹിക്ക് അടുത്ത് കിടക്കുന്ന ടെക് ഹബ്ബായ നഗരമാണ് ഉത്തർപ്രദേശിലെ നോയ്‌ഡ. മൌബൈൽ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന അഞ്ജലി റാത്തോഡ് (23) എന്ന യുവതിയാണ് കഴിഞ്ഞ ദിവസം തന്റെ ഫ്ലാറ്റിന് മുന്നിൽ വെടിയേറ്റ് മരിച്ചത്.

62ാം സെക്ടറിലെ ശതാബ്ദി വിഹാറിലെ തന്റെ ഫ്ലാറ്റിന്റെ പാർക്കിംഗ് സ്ഥലത്ത് വച്ചാണ് അഞ്ജലിക്ക് വെടിയേറ്റത്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഹരിയാനയിലെ യമുന വിഹാർ സ്വദേശിനിയായ അഞ്ജലിയെ വെടിയേറ്റ ഉയൻ തന്നെ ഫോർട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഒരു പുരുഷൻ ഒരു സ്ത്രീയെ പിന്തുടരുകയും വെടിവയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോയിലെ ഭാഗം. ബുള്ളറ്റിൽ നിന്ന് ഒഴിഞ്ഞുമാറാനായി സ്ത്രീ ഓടുന്നതും കാണാം.

വീഡിയോ ഇവിടെ കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ