ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ വി​വാ​ഹ​വേ​ദിയുടെ ചുമര് ത​ക​ർ​ന്ന് വീ​ണ് നാല് കുട്ടികളടക്കം 23 പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭാര​ത്പു​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഭാര​ത്പു​രി​ലെ അ​ന്ന​പൂ​ർ​ണ മാ​രേ​ജ് ഗാ​ർ​ഡ​നി​ലെ വി​വാ​ഹം ന​ട​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ശക്തമായ കാറ്റില്‍ ത​ക​ർ​ന്നു​വീ​ണ​ത്.

പ​രു​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അപകടസ്ഥലത്ത് വെച്ച് 22 പേരും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. കെട്ടിടത്തിന്റെ ചുമര് പൂര്‍ണമായും തകര്‍ന്ന് വീണതായി ജില്ലാ കളക്ടര്‍ എന്‍കെ ഗുപ്ത പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ