ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ നടുക്കി പട്ടാപ്പകൽ അരുംകൊല. 22 കാരനായ കംപ്യൂട്ടർ ഡിസൈനിങ് വിദ്യാർത്ഥിയെ നാലംഗ സംഘം കുത്തിക്കൊന്നു. അതിന് കാരണമായതാകട്ടെ സിഗരറ്റ് നൽകാതിരുന്നതിനെ തുടർന്നുളള തർക്കവും.

ഇന്നലെ ന്യൂഡൽഹിയിലെ നേതാജി സുഭാഷ് പാലസ് സിഗ്നലിലായിരുന്നു സംഭവം. ഇവിടെ വച്ചാണ് നാലംഗ സംഘം മോഹിതുമായി സിഗരറ്റിനെ ചൊല്ലി തർക്കിച്ചത്. മോഹിതിനോട് ഇവർ സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്നായിരുന്നു വാക്കുതർക്കം.

വാക്കുതർക്കത്തിന് പിന്നാലെ നടുറോഡിൽ വച്ച് മോഹിതിനെ നാലംഗ സംഘം കുത്തി. മോഹിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും കേസിൽ ഇതുവരെ ആരും പിടിയിലായിട്ടില്ല. എബിപി ന്യൂസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook