scorecardresearch

ഉക്രൈനിൽ സൈനിക വിമാനം തകർന്ന് 22 മരണം

21 കേഡറ്റുകളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 28 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്

Ukraine plane crash, Ukraine, ഉക്രൈൻ, Ukraine Military Plane Crash, iemalayalam, ഐഇ മലയാളം

കീവ്: ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉക്രൈനിലെ ഖാര്‍കിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.50നായിരുന്നു സംഭവം.

ചുഹൂവ് സൈനിക വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന അന്റനോവ് -26 വിമാനമാണ് തകര്‍ന്നത്. 21 കേഡറ്റുകളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 28 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ഉക്രൈന്‍ ആഭ്യന്തരമന്ത്രി ആന്റണ്‍ ജെറാഷ്‌ചെങ്കോ പറഞ്ഞു.

വിമാനാപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ശനിയാഴ്ച പ്രദേശം സന്ദര്‍ശിക്കുമെന്നും വിമാനാപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ജെറാഷ്‌ചെങ്കോ അറിയിച്ചു.

“ദുരന്തത്തിന്റെ എല്ലാ സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കാൻ ഞങ്ങൾ അടിയന്തിരമായി ഒരു കമ്മീഷൻ രൂപീകരിക്കും,” പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഫേസ്ബുക്കിൽ കുറിച്ചു.

വിമാനം തര്‍ന്നയുടനെ തീ പിടിച്ചിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 22 dead in ukraine military plane crash