മൂന്നുവര്‍ഷം മുമ്പൊരു സെപ്തംബറിലാണ് മണിപ്പാല്‍ സ്വദേശിനി ശ്രേയ സിദ്ധന ഗൗഡയുടെ കൈകള്‍ മാറ്റിവച്ചത്. ഒരു ബസ് അപകടത്തില്‍ കൈകള്‍ നഷ്ടമായ ശ്രേയയ്ക്ക് ലഭിച്ചത് അപകടത്തില്‍പ്പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച സച്ചിന്റെ കൈകളായിരുന്നു. എറണാകുളം രാജഗിരി കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു സച്ചിന്‍.

മൂന്നു വര്‍ഷത്തിനുശേഷം ഈ കൈകള്‍ ശാസ്ത്രലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അത്ഭുതമെന്തെന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് വർഷമാകുമ്പോൾ ആ കൈകളുടെ നിറം മാറി, ശ്രേയയുടെ കൈകളല്ലെന്ന് ആർക്കും വിശ്വസിക്കാൻ സാധിക്കില്ല.

“ഈ മാറ്റം എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. ഇപ്പോൾ ഇതെന്റെ സ്വന്തം കൈകളാണെന്ന് എനിക്ക് തോന്നുന്നു. കൈമാറ്റിവയ്ക്കല്‍ കഴിഞ്ഞ്‌ ചർമത്തിന്റെ നിറം വളരെ ഇരുണ്ടതായിരുന്നു, അതുപക്ഷേ ഒരിക്കലും എന്റെ ആശങ്കയായിരുന്നില്ല. പക്ഷെ ഇപ്പോഴിത് എന്റെ നിറത്തോട് പൊരുത്തപ്പെട്ടു എന്നതാണ് അത്ഭുതം,” ഇരുപത്തിയൊന്നുകാരിയായ ശ്രേയ പറയുന്നു.

hand transplant, കൈമാറ്റൽ ശസ്ത്രക്രിയ, Mumbai girl hand transplant, Mumbai woman hand transplant, Mumbai news, city news, Indian Express, iemalayalam, ഐഇ മലയാളം

പുരുഷന്റെ കൈകള്‍ സ്ത്രീക്ക് വച്ചുപിടിപ്പിക്കുന്ന ഏഷ്യയിലെ ആദ്യ സംഭവമായിരുന്നു ശ്രേയയുടേത്. ഇരുകൈകളും ഒരേ സമയം മാറ്റിവയ്ക്കുന്ന അപൂര്‍വ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പൂർത്തിയാക്കിയത്.

ഇപ്പോൾ ആശുപത്രിയിലെ ഡോക്ടർമാർ ഗവേഷണം നടത്തുന്നത്, സ്ത്രീകളുടെ ശരീരത്തിലെ ഹോർമോണുകൾക്ക് ഇത്തരം മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമോയെന്നാണ്. വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ശ്രേയയുടെ കൈകൾക്ക് സംഭവിച്ച ഈ നിറം മാറ്റം.

ആഗോളതലത്തിൽ ഇരുന്നൂറിൽ താഴെ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. എന്നാൽ ചർമത്തിന്റെ നിറത്തിലോ കൈയുടെ ആകൃതിയിലോ മാറ്റങ്ങൾ സംഭവിച്ചതിന് ശാസ്ത്രീയ തെളിവുകളൊന്നും നിലവിലില്ല. ഇത്തരത്തിലുള്ള ആദ്യത്തെ കേസാണിതെന്ന് ഡോക്ടർമാർ പറയുന്നു.

ഇതേക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തി പഠനം പ്രസിദ്ധീകരിക്കാനാണ് ഡോക്ടർമാരുടെ പദ്ധതി. നേരത്തേ ഒരു സ്ത്രീയുടെ കൈ പുരുഷന് മാറ്റിവച്ചിട്ടുണ്ടെന്നും എന്നാൽ അതിന് ശേഷം അവരുടെ ശരീരത്തിൽ എന്ത് സംഭവിക്കുന്നുവെന്ന് പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും പ്ലാസ്റ്റിക് സർജൻ ഡോ.മോഹിത് ശർമ പറയുന്നു. ശ്രേയയുടെ കൈമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായിരുന്നു അദ്ദേഹവും.

2016 സെപ്റ്റംബറില്‍ പൂനെയില് നിന്ന് മംഗളൂരുവിലെ കോളേജിലേക്ക് പോകുംവഴി ശ്രേയ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു. അപകടത്തില്‍ ഞെരിഞ്ഞമര്‍ന്നു പോയ ഇരുകൈകളും കൈമുട്ടില്‍ വച്ച് മുറിച്ചുമാറ്റി. 2017 ഓഗസ്റ്റിലാണ് കൈമാറ്റിവയ്ക്കല്‍  ശസ്ത്രക്രിയ നടത്തിയത്. കൈത്തണ്ടയ്‌ക്കോ കണംകൈയ്‌ക്കോ മുകളില്‍ കൈമാറ്റി വയ്ക്കുന്നതിനെക്കാള്‍ കടുത്ത വെല്ലുവിളിയാണ് കൈമുട്ടിനു മുകളില്‍ ശസ്ത്രക്രിയ നടത്തുന്നത്. ഏഷ്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയായിരുന്നു ഇത്.

Read More: 21-yr-old student from Pune and the curious case of her changing hands

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook