scorecardresearch

ആൻഡമാൻ മുൻ ചീഫ് സെക്രട്ടറിയും ലേബർ ഓഫീസറും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

ആൻഡമാൻ നിക്കോബർ ദ്വീപിലെ ചീഫ് സെക്രട്ടറിയായിരുന്ന ജിതേന്ദ്ര നരെയ്ൻ, ദ്വീപിലെ ലേബർ കമ്മിഷണർ ആർ.എൽ.റിഷി എന്നിവരാണ് പ്രതികൾ.

ആൻഡമാൻ മുൻ ചീഫ് സെക്രട്ടറിയും ലേബർ ഓഫീസറും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

ന്യൂഡൽഹി: ഐഎഎസ് ഉദ്യോഗസ്ഥനും ആൻഡമാൻ നിക്കോബർ ദ്വീപുകളുടെ മുൻ ചീഫ് സെക്രട്ടറിയും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി ഇരുപത്തിയൊന്നുകാരിയുടെ പരാതി. ഓഗസ്റ്റ് 22 ന് പോർട്ട്ബ്ലെയറിലെ അബർഡീൻ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തതായി ദി ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കി. സീനിയർ സൂപ്രണ്ട് ഓഫ് പൊലീസാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്.

പരാതി നൽകിയ യുവതിക്ക് പൊലീസ് സംരക്ഷണം നൽകിയിട്ടുണ്ട്. രണ്ടു പ്രതികളും തന്നെ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. ആൻഡമാൻ നിക്കോബർ ദ്വീപിലെ ചീഫ് സെക്രട്ടറിയായിരുന്ന ജിതേന്ദ്ര നരെയ്ൻ, ദ്വീപിലെ ലേബർ കമ്മിഷണർ ആർ.എൽ.റിഷി എന്നിവരാണ് പ്രതികൾ.

ഡൽഹി ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് നിലവിൽ നരെയ്ൻ. തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നായിരുന്നു അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്.

റിഷിയെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. മെഡിക്കൽ അവധിയിലാണെന്നാണ് അദ്ദേഹത്തിന്റെ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. നരെയ്ന്റെ വീട്ടിലേക്ക് കൊണ്ടുപോയതായി യുവതി പറഞ്ഞ കാറിന്റെ ലൈസൻസ് പ്ലേറ്റ് ഋഷിയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് ഇന്ത്യൻ എക്‌സ്പ്രസ് സ്ഥിരീകരിച്ചു.

പോർട്ട്ബ്ലെയറിലെ നരെയ്നിന്റെ ഔദ്യോഗിക വസതിയിൽവച്ച് ഏപ്രിൽ, മേയ് മാസങ്ങളിലെ രണ്ടു ദിവസങ്ങളിൽ പീഡനത്തിനിരയായതായാണ് ദി ഇന്ത്യൻ എക്സ്പ്രസിനു ലഭിച്ച യുവതിയുടെ പരാതിയിലുള്ളത്. ജോലി ആവശ്യത്തിനായി ഒരു ഹോട്ടൽ ഉടമയാണ് ലേബർ കമ്മിഷണറെ എനിക്ക് പരിചയപ്പെടുത്തിയത്. ചീഫ് സെക്രട്ടറിയുടെ വസതിയിലേക്ക് കമ്മിഷ്ണർ കൊണ്ടുപോയി. അവിടെ വെച്ച് എനിക്ക് മദ്യം ഓഫർ ചെയ്തു, ഞാൻ നിരസിച്ചു. സർക്കാർ ജോലി ഉറപ്പ് നൽകി. തുടർന്ന് ഇരുവരും അതിക്രൂരമായി ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു.

രണ്ടാഴ്ചയ്ക്കുശേഷം രാത്രി 9 മണിക്ക് ചീഫ് സെക്രട്ടറിയുടെ വസതിയിലേക്ക് വിളിപ്പിക്കുകയും അവിടെ വച്ച് ഇരുവരും ചേർന്ന് വീണ്ടും പീഡിപ്പിക്കുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.

എസ്‌ഐടി സംഘത്തിന് പുതിയ ഓഫീസ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. യുവതിയുടെ കുറ്റസമ്മത മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. “മുൻകരുതൽ” എന്ന നിലയിൽ വീഡിയോ കോൺഫറൻസിങ്ങി മൊഴി വീണ്ടും രേഖപ്പെടുത്താൻ അപ്പീൽ നൽകുമെന്ന് യുവതിയുടെ ബന്ധു പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 21 year old alleges gangrape by ex andaman chief secretary labour officer sit is set up