ന്യൂഡല്‍ഹി: വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പബ്ലിഷേഴ്സ് പ്രഖ്യാപിച്ച 2022 സൗത്ത് ഏഷ്യന്‍ ഡിജിറ്റല്‍ മീഡിയ പുരസ്കാരങ്ങളില്‍ തിളങ്ങി ദി ഇന്ത്യന്‍ എക്സ്പ്രസ്. മൂന്ന് പുരസ്കാരങ്ങളാണ് ദി ഇന്ത്യന്‍ എക്സ്പ്രസിന് ലഭിച്ചത്.
ബെസ്റ്റ് ന്യൂസ് ലെറ്റര്‍, ബെസ്റ്റ് ഡിജിറ്റല്‍ സബ്സ്ക്രിപ്ഷന്‍ ഇനിഷ്യേറ്റീവ് എന്നീ വിഭാഗങ്ങളില്‍ സ്വര്‍ണ മെഡല്‍ ലഭിച്ചു. ബെസ്റ്റ് പോഡ്കാസ്റ്റ് വിഭാഗത്തില്‍ വെങ്കലവും ദി ഇന്ത്യന്‍ എക്സ്പ്രസിനാണ്.
രണ്ടരണ്ടര വർഷത്തോളമായി മോർണിങ് എക്സ്പ്രസ്സോയോടുള്ള പ്രതിബദ്ധത, വൈവിധ്യം എന്നിവ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ജൂറി പറഞ്ഞു.
സൗത്ത് ഏഷ്യയിലെ വാർത്താ പ്രസാധകരിൽ നിന്നുള്ള 100-ലധികം എൻട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.
2023 മാർച്ച് 16 ന് ഡൽഹിയിൽ നടക്കുന്ന ഡിജിറ്റൽ മീഡിയ ഇന്ത്യ 2023 കോൺഫറൻസിൽ വച്ചാണ് അവാർഡ് ദാന ചടങ്ങ്.