scorecardresearch
Latest News

എസ്‌പിബിക്ക് പത്മവിഭൂഷൺ; കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രത്തിന് പത്മശ്രീ

രാംവിലാസ് പാസ്വാൻ, തരുൺ ഗോഗോയ് എന്നിവർക്ക് പത്മഭൂഷൺ: ഒഎം നമ്പ്യാർ, കെകെ രാമചന്ദ്ര പുള്ളുവർ എന്നിവർക്ക് പത്മശ്രീ

2021 padma awards, padmasri,padma bhushan, padma vibhushan,

ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകി രാജ്യം ആദരിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ അബെ എന്നിവർ അടക്കം മറ്റ് ആറു പേരും പത്മവിഭൂഷൺ പുരസ്കാരങ്ങൾക്ക് അർഹരായി.

ഡോക്ടർ ബെല്ലെ മൊനപ്പ ഹെഗ്ഡെ (കർണാടക, വൈദ്യ ശാസ്ത്രം), നരീന്ദർ സിങ് കപാനി(യുഎസ്, ശാസ്ത്രം), മൗലാന വഹീദുല്ല ഖാൻ (ആത്മീയത, ഡൽഹി), ബി ബി ലാൽ (ആർക്കിയോളജി,ഡൽഹി ), സുദർശൻ സാഹു (കല, ഒഡീഷ) എന്നിവരാണ് മറ്റ് പത്മ വിഭൂഷൺ ജേതാക്കൾ. നരീന്ദർ സിങ് കപാനിക്കും മരണാനന്തര ബഹുമതിയായാണ് പത്മഭൂഷൺ നൽകിയത്.

Read More: രാജ്യത്തിന് ഭക്ഷ്യ സ്വയംപര്യാപ്തത നൽകിയത് കർഷകർ; അവരെ അഭിവാദ്യം ചെയ്യുന്നു: രാഷ്ട്രപതി

പത്മവിഭൂഷൺ ജേതാക്കളിൽ കേരളത്തിൽ നിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല. പത്മഭൂഷൺ പുരസ്കാരത്തിന് ഗായിക കെഎസ് ചിത്ര അർഹയായി. അന്തരിച്ച നേതാക്കളായ രാംവിലാസ് പാസ്വാൻ, തരുൺ ഗോഗോയ്, കേശുഭായ് എന്നിവർക്ക്, ഇസ്ലാമിക പണ്ഡിതൻ കൽബേ സാദിഖ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി.

Read More: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിന്റെ ഫ്ലോട്ട് റിപബ്ലിക് ദിന പരേഡിൽ

ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ, മുൻ കായിക താരവും പിടി ഉഷയുടെ പരിശീലകനുമായ ഒഎം നമ്പ്യാർ എന്നിവർ അടക്കം കേരളത്തിൽ നിന്ന് അഞ്ച് പേർ പത്മശ്രീ പുരസ്കാരങ്ങൾക്ക് അർഹരായി. തോല്‍പാവക്കൂത്ത് കലാകാരന്‍ കെകെ രാമചന്ദ്ര പുലവർ (കല), ബാലൻ പൂതേരി (കല), വയനാട്ടിലെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ധനഞ്ജയ് ദിവാകർ സഗ്ദേവോ (വൈദ്യശാസ്ത്രം) എന്നിവരാണ്  കേരളത്തിൽ നിന്നുള്ള മറ്റുള്ളവർ. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആകെ 102 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്.

പത്മ പുരസ്കാരങ്ങൾ നേടിയവരുടെ സമ്പൂർണ പട്ടിക

2021 Awardees List: Padma V… by The Indian Express

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 2021 padma awards padmasri padma bhushan padma vibhushan