വൈദ്യശാസ്ത്ര നൊബേൽ ഡേവിഡ് ജൂലിയസിനും ആർഡേം പടാപുടെയ്നും

ഊഷ്മാവും സ്പർശനവും തിരിച്ചറിയുന്ന സ്വീകരിണികളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം

Nobel Prize, Nobel Prize medicine, Nobel Prize 2021 winners, Nobel Prize David Julius, Ardem Patapoutian, nobel prize latest news, നോബൽ, നൊബേൽ, വൈദ്യശാസ്ത്ര നൊബേൽ, വൈദ്യശാസ്ത്ര നോബൽ, ഡേവിഡ് ജൂലിയസ്, ആർഡേം പടാപുടെയ്ൻ, Malayalam News, Malayalam Latest News, Latest News in Malayalam, IE Malayalam

ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആർഡേം പടാപുടെയ്നും അർഹരായി. ഊഷ്മാവും സ്പർശനവും തിരിച്ചറിയുന്ന സ്വീകരിണികളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം.

“നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെടാനും സഹായിക്കുന്ന നാഡി പ്രേരണകൾക്ക് തുടക്കമിടാൻ ചൂടും തണുപ്പും യാന്ത്രിക ശക്തിയും എങ്ങനെ സഹായിക്കുമെന്ന് മനസ്സിലാക്കാൻ അവരുടെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ സഹായിച്ചു,” എന്ന് ഇവർക്ക് നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

“വിട്ടുമാറാത്ത വേദന ഉൾപ്പെടെയുള്ള വിശാലമായ രോഗാവസ്ഥകൾക്കുള്ള ചികിത്സ വികസിപ്പിക്കാൻ ഈ അറിവ് ഉപയോഗിക്കാം,” എന്നും പ്രസ്താവനയിൽ പറയുന്നു.

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് നൽകുന്ന ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നൊബേൽ പുരസ്കാരത്തിന്റെ സമ്മാനത്തുക 10 ദശലക്ഷം സ്വീഡിഷ് ക്രൗൺസാണ്.

മുൻകാലങ്ങളിൽ ആഡംബരം നിറഞ്ഞ ചടങ്ങുകളിലായിരുന്നു നോബേൽ പുരസ്കാരം നൽകിയിരുന്നത്. എന്നാൽ കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ വർഷം ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.

അമേരിക്കക്കാരായ ഹാർവി ആൾട്ടർ, ചാൾസ് റൈസ്, ബ്രിട്ടണിൽ നിന്നുള്ള മൈക്കൽ ഹൗട്ടൺ എന്നിവർക്കാണ് കഴിഞ്ഞ വർഷം വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചത്. സിറോസിസിനും കരൾ കാൻസറിനും കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസിനെ തിരിച്ചറിഞ്ഞതിനായിരുന്നു പുരസ്കാരം.

ഈ വർഷം വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്താരം മാത്രമാണ് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് നൊബേൽ പുരസ്കാരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 2021 nobel prize medicine david julius ardem patapoutian

Next Story
ലഖിംപുർ: യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ കക്ഷികൾ; പൊലീസ് കസ്റ്റഡിയിൽ നിരാഹാരമിരുന്ന് പ്രിയങ്ക ഗാന്ധിLakhimpur Kheri, Lakhimpur Kheri Live Updates, Lakhimpur Kheri incident, Lakhimpur Kheri violence, Kisan Andolan, farmers protest, UP Lakhimpur Kheri Violence Live, UP Lakhimpur Kheri Violence, India farmers' protests, lakhimour kheri violence story, up lakhimpur kheri violence incident, lakhimpur kheri current news live, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com