scorecardresearch

ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ അമ്മ സുപ്രീം കോടതിയിലേക്ക്

പ്രതിയുടെ ഹർജിയെ എതിർത്താണ് പെൺകുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചത്.

പ്രതിയുടെ ഹർജിയെ എതിർത്താണ് പെൺകുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചത്.

author-image
WebDesk
New Update
SC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express

ന്യൂഡൽഹി: 2012ലെ ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ അക്ഷയ്‌യുടെ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുളള ഹർജിക്കെതിരെ പെൺകുട്ടിയുടെ അമ്മ സുപ്രീം കോടതിയിൽ.

Advertisment

അക്ഷയ് സമർപ്പിച്ച പുനഃപരിശോധന ഹർജി ഡിസംബർ 17ന് പരിഗണിക്കുമ്പോൾ തന്റെ ഭാഗവും കേൾക്കണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്, ഹർജി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെയുടെ നേതൃത്വത്തിലുള്ള ബഞ്ച് പെൺകുട്ടിയുടെ അമ്മയ്ക്ക് നിർദേശം നൽകി.

അതേസമയം കേസിൽ ശിക്ഷിക്കപ്പെട്ട നാല് പേരുടെ വധ ശിക്ഷ നടപ്പാക്കുന്നതു ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഡൽഹി അഡീഷണൽ സെഷൻസ്  കോടതി ബുധനാഴ്ച വാദം കേൾക്കും. പ്രതികളിലൊരാളുടെ പുനരവലോകന ഹരജി സുപ്രീംകോടതിയിൽ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ അറോറ ഡിസംബർ 18 വരെ കേസ് മാറ്റുകയായിരുന്നു.

കേസിൽ മറ്റ് മൂന്ന് പ്രതികളായ മുകേഷ് (30), പവൻ ഗുപ്ത (23), വിനയ് ശർമ (24) എന്നിവർ സമർപ്പിച്ച പുനരവലോകന ഹർജി കഴിഞ്ഞ ജൂലൈ 9 നാണ് സുപ്രീംകോടതി തള്ളിയത്.

Advertisment

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Gang Rape Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: