ബെംഗലുരു: രാജ്യത്തെ തന്നെ ഞെട്ടിച്ച 2008 ലെ ബെംഗലുരു സ്ഫോടന കേസിലെ പ്രതി കണ്ണൂർ ജില്ലയിലെ വനമേഖലയിൽ നിന്ന് പിടിയിലായതായി റിപ്പോർട്ട്. ഇന്ത്യൻ മുജാഹിദ്ദീൻ എന്ന ഭീകരവാദ സംഘത്തിലെ പ്രവർത്തകൻ സലിം(42) ആണ് പിടിയിലായത്.

കണ്ണൂർ സ്വദേശിയാണ് പിടിയിലായ സലിം എന്നാണ് വിവരം. “ഈ ഘട്ടത്തിൽ ഞങ്ങൾക്ക് നൽകാൻ സാധിക്കുന്ന ഏക വിവരം, കണ്ണൂർ സ്വദേശിയായ സലിമിനെ കണ്ണൂർ ജില്ലയിലെ വനമേഖലയിൽ നിന്ന് പിടിച്ചിട്ടുണ്ട് എന്നുളളതാണ്. ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും,” എസിപി അലോക് കുമാർ പിടിഐയോട് പറഞ്ഞു.

കേസിൽ ആകെ 32 പ്രതികളാണ് ഉളളത്. കേസ് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ഇത്ര കാലവും ഒളിവിൽ കഴിഞ്ഞ സലിം കണ്ണൂർ ജില്ലയിലെ വനമേഖലയിൽ താമസിക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

കേന്ദ്ര ക്രൈം ബ്രാഞ്ച് സംഘമാണ് പത്ത് വർഷത്തിലേറെയായി ഒളിവിൽ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. 2008 ജൂലൈ 25 നാണ് രണ്ട് പേരുടെ മരണത്തിനും 20 പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ സ്ഫോടനം ബെംഗലുരുവിൽ നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook