അഹമ്മദാബാദ്: ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികൾ നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. അതേസമയം, ജീവപര്യന്തം ശിക്ഷ വിധിച്ച 20 പേരുടെ ശിക്ഷ കോടതി ശരിവച്ചു. ക്രമസമാധാന പരിപാലനത്തിൽ ഗുജറാത്ത് സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തി. ഗോധ്ര ട്രെയിൻ കത്തിക്കലും അതിനുശേഷം ഉണ്ടായ കലാപങ്ങളിലും കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

2002 ലായിരുന്നു ഗോധ്ര ട്രെയിൻ തീ തീവയ്പ് നടന്നത്. 2011 മാർച്ച് ഒന്നിനായിരുന്നു കേസിൽ വിചാരണ കോടതിയുടെ വിധി വന്നത്. 31 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 63 പേരെ വെറുതെ വിട്ടു. 11 പേരെ വധശിക്ഷയ്ക്ക് വിധിച്ചു. 20 പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിച്ച 11 പേരുടെ ശിക്ഷയാണ് വ്യക്തമായ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഗുജറാത്ത് ഹൈക്കോടതി ഇപ്പോൾ ജീവപര്യന്തമാക്കി കുറച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook