സിയോള്‍: ആണവ പരീക്ഷണത്തിന്റെ തുടർച്ചയായി ഉത്തര കൊറിയയിൽ ടണല്‍ തകര്‍ന്നു വീണ് 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെത്തുടര്‍ന്ന് ഉത്തരകൊറിയയുടെ മിസൈല്‍ പരീഷണ മേഖലയായ പ്യുഗെരിയിലെ ടണല്‍ തകര്‍ന്ന് 200 പേര്‍ കൊല്ലപ്പെട്ടതായി ജപ്പാനീസ് മാധ്യമമായ അസാഹി ടി.വിയെ ഉദ്ധരിച്ച് പാശ്ചാത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആ​ദ്യ അ​പ​ക​ട​ത്തി​ൽ 100 പേ​രാ​ണു മ​രി​ച്ച​ത്. ഈ ​അ​പ​ക​ട​ത്തി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്ക​വെ വീ​ണ്ടും ട​ണ​ൽ ഇ​ടി​യു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ അ​പ​ക​ട​ത്തി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 200 ആ​യെ​ന്ന് അസാഹി ടി​വി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. സെ​പ്റ്റം​ബ​ർ മൂ​ന്നി​നു ന​ട​ത്തി​യ ആ​ണ​വ പ​രീ​ക്ഷ​ണം മേ​ഖ​ല​യെ ത​ക​ർ​ത്ത​താ​യാ​ണു വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഭൂ​ഗ​ർ​ഭ സ്ഫോ​ട​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി പ്ര​ദേ​ശം ’ട​യേ​ഡ് മൗ​ണ്ടെ​യ്ൻ സി​ൻ​ഡ്രോം’ അ​വ​സ്ഥ​യി​ലാ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ഇ​തി​നെ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ മൂലകാരണമെന്നാണ് വിലയിരുത്തല്‍. 1945-ല്‍ അമേരിക്ക ഹിരോഷിമയില്‍ ഇട്ട ആറ്റം ബോംബിനെക്കാള്‍ ആറ് ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ സെപ്റ്റംബറില്‍ പരീക്ഷിച്ചത്.

ആണവ പരീക്ഷണത്തെ തുടര്‍ന്ന് പര്‍വതങ്ങളുടെ അടിവാരത്തില്‍ 60 മുതല്‍ 100 മീറ്റര്‍ വരെ വിള്ളലുണ്ടായതായി മീറ്ററോളജിക്കല്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ റേഡിയോആക്ടീവ് വികിരണങ്ങള്‍ പുറന്തള്ളപ്പെടാന്‍ സാധ്യക കൂടുതലാണെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ