എസ്കലേറ്ററിന്റെ സ്പീഡ് കൂടി; ഫുട്ബോൾ ആരാധകർക്ക് പരുക്ക്

മെട്രോ സ്റ്റേഷനിലെ എസ്കലേറ്റർ വഴി ആരാധകർ താഴേക്ക് ഇറങ്ങവേ പെട്ടെന്ന് സ്പീഡ് കൂടുകയായിരുന്നു

റോം: മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററിൽനിന്നും വീണ് നിരവധി പേർക്ക് പരുക്ക്. റിപ്പബ്ലിക്ക മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററിന്റെ വേഗത പെട്ടെന്ന് കൂടിയതാണ് അപകട കാരണം. അപകടത്തിൽ 20 ലധികം പേർക്ക് പരുക്കേറ്റു. ഇവരിൽ കൂടുതലും റഷ്യയിൽനിന്നുളള ഫുട്ബോൾ ആരാധകരാണ്.

ചാമ്പ്യൻസ് ലീഗിലെ റോമയും സിഎസ്കെഎ മോസ്കോയും തമ്മിലുളള മത്സരം കാണാനാണ് റഷ്യൻ ആരാധകരായ നിരവധി പേർ റോമിലെത്തിയത്. മത്സരം തുടങ്ങാൻ ഒരു മണിക്കൂർ ബാക്കിനിൽക്കുമ്പോഴായിരുന്നു അപകടം.

മെട്രോ സ്റ്റേഷനിലെ എസ്കലേറ്റർ വഴി ആരാധകർ താഴേക്ക് ഇറങ്ങവേ പെട്ടെന്ന് സ്പീഡ് കൂടുകയായിരുന്നു. ഈ സമയം നിരവധി പേരാണ് എസ്കലേറ്ററിൽ ഉണ്ടായിരുന്നത്. പലരുടെയും കാലിനാണ് പരുക്കേറ്റത്.

അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിനുപിന്നാലെ മെട്രോ സ്റ്റേഷൻ താൽക്കാലികമായി അടച്ചിട്ടതായും റിപ്പോർട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 20 injured in rome after escalator malfunctions

Next Story
സിബിഐ പോരിന് അര്‍ദ്ധരാത്രി വഴിത്തിരിവ്: ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ നീക്കിalok varma
The moderation of comments is automated and not cleared manually by malayalam.indianexpress.com