ന്യൂഡല്‍ഹി: റോഡരികിലെ സ്റ്റാളില്‍ നിന്നും മോമോസ് കഴിച്ച് 20 പേര്‍ ആശുപത്രിയില്‍. ഡല്‍ഹിയിലെ ഇന്ദിരാപുരത്താണ് സംഭവം. വ്യാഴാഴ്ച്ച ഇവിടെ നിന്നും മോമോസ് കഴിച്ച 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

റോഡരികിലെ സ്റ്റാളില്‍ നിന്നും മോമോസ് കഴിച്ചതിന് പിന്നാലെ വയറ് വേദനയെ തുടര്‍ന്നാണ് ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. ഇന്ദിരാപുരത്തെ തന്നെ പ്രാദേശിക ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സ്റ്റാളില്‍ നിന്നും മോമോസ് കഴിച്ചാണ് വയറ് വേദനയുണ്ടായതെന്ന് ഇവര്‍ പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു.

തുടര്‍ന്ന് ഈ സ്റ്റാളില്‍ മോമോസ് ഉണ്ടാക്കിയ 10 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലാണോ ഇവര്‍ മോമോസ് ഉണ്ടാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മണ്‍സൂണ്‍ കാലമായതോടെ റോഡരികില്‍ നിന്നുളള ഭക്ഷണങ്ങള്‍ ജനങ്ങള്‍ വാങ്ങി കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook