scorecardresearch

Latest News

ഇക്വറ്റോറിയൽ ഗിനിയിൽ സ്‌ഫോടനം; 20 പേർ മരിച്ചു

രാജ്യത്തെ പ്രധാന നഗരമായ ബാട്ടയില്‍ ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് സ്‌ഫോടനമുണ്ടായത്

Equatorial Guinea, Equatorial Guinea Blast, ഇക്വറ്റോറിയൽ ഗിനിയിൽ സ്ഫോടനം, iemalayalam, ഐഇ മലയാളം

മലാബോ: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയിലെ സൈനിക ബാരക്കിലുണ്ടായ സ്‌ഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. 420 പേര്‍ക്ക് പരുക്കേറ്റു.

Read More: മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടത്ത് പ്രചാരണത്തിനിറങ്ങും

രാജ്യത്തെ പ്രധാന നഗരമായ ബാട്ടയില്‍ ഞായറാഴ്ച വൈകിട്ട് നാലോടെയാണ് സ്‌ഫോടനമുണ്ടായത്. ബാരക്കുകളില്‍ സൂക്ഷിച്ചിരുന്ന ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. തുടര്‍ച്ചയായി നാല് സ്ഫോടനങ്ങളാണ് ഉണ്ടായത്.

സ്ഫോടനത്തില്‍ മേഖലയിലെ ഒട്ടുമിക്ക വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

സ്‌ഫോടനത്തില്‍ എത്ര പേര്‍ മരിച്ചതായി കൃത്യമായി സ്ഥിരീകരണമില്ല. 15 പേർ മരിച്ചെന്നും അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റെന്നുമാണ് പ്രസിഡന്റ് തിയോഡോര്‍ ഒബിയാങ് പറഞ്ഞത് . എന്നാല്‍ 17 പേര്‍ മരിച്ചെന്നും 420 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍  പറയുന്നത്.

20 പേര്‍ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുമുണ്ട്. പ്രദേശത്തെ ആശുപത്രികള്‍ പരുക്കേറ്റവരെകൊണ്ട് നിറഞ്ഞിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 20 dead 500 injured in explosions at equatorial guinea military camp