Latest News

വാഹനാപകടത്തില്‍ പ്രമുഖ സീരിയല്‍ താരങ്ങള്‍ മരിച്ചു

ഷൂട്ടിംഗിനു ശേഷം ഗുജറാത്തില്‍ നിന്ന് മുംബൈയിലുള്ള വസതിയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപടത്തില്‍പ്പെട്ടത്.

Road Accident, Serial Actors

മുംബൈ: വാഹനാപകടത്തില്‍ പ്രമുഖ സീരിയല്‍ താരങ്ങള്‍ മരിച്ചു.തെന്നിന്ത്യന്‍ സീരിയല്‍ താരങ്ങളായ ഗഗന്‍ ദീപ് ജസ്വിന്തര്‍ കാങ്(38), അര്‍ജിത്ത് വിജയകാന്ത് ലവാനിയ (30) എന്നിവരാണ് മരിച്ചത്.
മഹാകാളി, അന്ത് ഹി ആരംഭ് ഹെ എന്ന ഹിന്ദി സീരിയയിലെ പ്രധാന വേഷമാണ് ഇവര്‍ ചെയ്യുന്നത്.

ഷൂട്ടിംഗിനു ശേഷം ഗുജറാത്തില്‍ നിന്ന് മുംബൈയിലുള്ള വസതിയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപടത്തില്‍പ്പെട്ടത്. പല്‍ഖര്‍ ജില്ലയില്‍ മനോറില്‍ വച്ച് നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗഗന്‍ സിങ്ങാണ് കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍ അപകടം നടക്കുമ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസിന് സംശമുണ്ട്.

പൊലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും സ്നാക്സും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തെങ്കിലും ട്രക്ക് ശരിയായ രീതിയിലാണ് പാര്‍ക്ക് ചെയ്തിരുന്നതെന്ന് ഇയാള്‍ പറഞ്ഞു.

സോണി ചാനലിലെ സങ്കട് മോചന്‍, മഹാബലി, ഹനുമാന്‍ എന്ന സീരിയയിലെ ഹനുമാന്റെ പിതാവായും ഗഗന്‍ കാങ് വേഷമിട്ടിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 2 tv actors killed as car rams truck on ahmedabad mumbai highway

Next Story
മിനിമം ബാലൻസ്; 3.8 കോടി അക്കൗണ്ടിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് പിഴ ഈടാക്കിയത് 235 കോടിsbi, atm, service charges,
The moderation of comments is automated and not cleared manually by malayalam.indianexpress.com