ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാത്രിയിൽ ഷോപ്പിയാനിലെ വാനിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർക്ക് വേണ്ടി സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വൻ സൈനിക സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കടുത്ത തണുപ്പും മഞ്ഞ് വീഴ്ചയ്ക്കും ഇടയ്ക്കാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ