ബെംഗളൂരു: ബെംഗളൂരുവില്‍ വ്യോമസേനയുടെ മിറേഗ് 2000 യുദ്ധവിമാനം തകര്‍ന്ന് രണ്ട് മുതിര്‍ന്ന പൈലറ്റുമാര്‍ മരിച്ചു. യെമലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് റണ്‍വേയില്‍ നിന്ന് പറന്നുയരുമ്പോഴാണ് അപകടം ഉണ്ടായത്. രാവിലെ 10.30നാണ് സംഭവം. സമീര്‍ അബ്രോള്‍, സിദ്ധാര്‍ത്ഥ് നേഗി എന്നിവരാണ് മരിച്ചത്.
#Visuals: Mirage 2000 trainer fighter aircraft of HAL crashes at HAL Airport in Bengaluru, one pilot dead. #Karnataka pic.twitter.com/oM4CUEPu97
— ANI (@ANI) February 1, 2019
അപകടമുണ്ടായ ഉടൻ വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും പുറത്തേക്ക് ചാടുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ തന്നെ വന്ന് പതിച്ചതാണ് മരണത്തിനിടയാക്കിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.