ബെംഗളൂരുവില്‍ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു

അപകടമുണ്ടായ ഉടൻ വിമാനത്തി​​​ന്റെ രണ്ട്​ പൈലറ്റുമാരും പുറത്തേക്ക്​ ചാടുകയായിരുന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ വ്യോമസേനയുടെ മിറേഗ് 2000 യുദ്ധവിമാനം തകര്‍ന്ന് രണ്ട് മുതിര്‍ന്ന പൈലറ്റുമാര്‍ മരിച്ചു. യെമലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് റണ്‍വേയില്‍ നിന്ന് പറന്നുയരുമ്പോഴാണ് അപകടം ഉണ്ടായത്. രാവി​ലെ 10.30നാണ്​​ സംഭവം. സമീര്‍ അബ്രോള്‍, സിദ്ധാര്‍ത്ഥ് നേഗി എന്നിവരാണ് മരിച്ചത്.

അപകടമുണ്ടായ ഉടൻ വിമാനത്തി​​​ന്റെ രണ്ട്​ പൈലറ്റുമാരും പുറത്തേക്ക്​ ചാടുകയായിരുന്നു. വിമാനത്തി​​ന്റെ അവശിഷ്​ടങ്ങളിൽ തന്നെ വന്ന്​ പതിച്ചതാണ്​ മരണത്തിനിടയാക്കിയത്​. അപകടത്തി​​ന്റെ കാരണം വ്യക്​തമല്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Web Title: 2 pilots killed in mirage 2000 fighter jet crash in bengaluru

Next Story
ബജറ്റിൽ റെയിൽവേയ്ക്ക് 1.58 ലക്ഷം കോടി
The moderation of comments is automated and not cleared manually by malayalam.indianexpress.com