scorecardresearch
Latest News

ഞാന്‍ ആസാമിയാണ്, എന്നെ കൊല്ലരുത്: ആള്‍ക്കൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു

രാത്രി എട്ട് മണിയോടെ ഇവര്‍ സഞ്ചരിച്ച എസ്‍യുവി കാര്‍ അക്രമികള്‍ വളയുകയായിരുന്നു

ഞാന്‍ ആസാമിയാണ്, എന്നെ കൊല്ലരുത്: ആള്‍ക്കൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു

ഗോ​ഹ​ട്ടി: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കുന്ന സംഘമാണെന്ന് ആരോപിച്ച് അസമില്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. സംഭവത്തില്‍ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​ർ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യൂ​ഹം പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ൾ​കൂ​ട്ടം യു​വാ​ക്ക​ളെ പി​ടി​കൂ​ടി മ​ർ​ദി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വെ​സ്റ്റ് കാ​ർ​ബി ആം​ഗ്‌​ലോം​ഗ് ജി​ല്ല​യി​ൽ ഡോ​ക്മോ​ക​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഭി​ജി​ത് നാ​ഥ്, നി​ലോ​ത്‌​പാ​ൽ‌ ദാ​സ് എ​ന്നി​വ​രെ​യാ​ണ് ആ​ൾ​കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വെളളിയാഴ്ച്ച വൈകുന്നേരം പഞ്ചാരി കച്ചരി ഗ്രാമത്തില്‍ രണ്ട് പേരെ സംശയാസ്പദമായി കണ്ടെത്തിയതായി ഗ്രാമവാസികള്‍ പറഞ്ഞു. രാത്രി എട്ട് മണിയോടെ ഇവര്‍ സഞ്ചരിച്ച എസ്‍യുവി കാര്‍ അക്രമികള്‍ വളയുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ കെട്ടിയിട്ട് തല്ലിക്കൊലപ്പെടുത്തി.

ഇ​വ​രെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ക്ര​മി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ‌ പ​ക​ർ​ത്തു​ക​യും ചെ​യ്തു. നി​ലോ​ത്‌​പാ​ൽ‌ ദാ​സ് അ​ക്ര​മി​ക​ളോ​ട് ജീ​വ​നു​വേ​ണ്ടി യാ​ചി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. താ​ൻ ആ​സാ​മി​യാ​ണെ​ന്നും ത​ന്നെ കൊ​ല്ല​രു​തെ​ന്നും ഇ​യാ​ൾ അ​ക്ര​മി​ക​ളോ​ട് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ചെ​വി​ക്കൊ​ണ്ടി​ല്ല. നി​ലോ​ത്‌​പാ​ൽ‌ ദാ​സ് സൗ​ണ്ട് എ​ൻ​ജി​നീ​യ​റാ​ണ്. മും​ബൈ​യി​ലും ഗോ​വ​യി​ലു​മാ​ണ് ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ത്. അ​ഭി​ജി​ത് സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സംഭവം അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 2 men mistaken for child kidnappers beaten to death in assam