ലക്‌നൗ: മാധ്യമങ്ങളെ വിളിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ട് രണ്ട് പ്രതികളെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവച്ച് കൊന്നു. അലിഗഡില്‍ പൊലീസ് പ്രതികളെ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. നൗഷാദ്, മുസ്തഖീം, എന്നിവരെ കുറച്ച് ദിവസമായി പിടികൂടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് ഹിന്ദു പൂജാരിമാരെ അടക്കം കൊന്ന കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

‘രാവിലെ 6.30ഓടെ ബൈക്കിലാണ് ഇവര്‍ വന്നത്. ഞങ്ങള്‍ കൈ കാണിച്ചിട്ട് വണ്ടി നിര്‍ത്തിയില്ല. കൂടാതെ ഞങ്ങളെ വെടിവയ്ക്കുകയും ചെയ്തു. ഇവരെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ രണ്ട് പേരും ആളൊഴിഞ്ഞ കെട്ടിടത്തില്‍ കയറി ഒളിച്ചു. അവിടെ നിന്നും ഞങ്ങളെ വെടിവച്ചു. ഞങ്ങളും തിരിച്ചു വെടിവച്ചപ്പോള്‍ അവര്‍ കൊല്ലപ്പെട്ടു’, അലിഗഡ് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആറ് പേരെ കൊന്ന കേസില്‍ അഞ്ച് മുസ്‌ലിം യുവാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളിലെ തന്നെ പ്രതികളാണ് ഇവരെന്നാണ് പൊലീസിന്റെ ഭാഷ്യം. 2017 മാര്‍ച്ച് മുതല്‍ 66 പേരാണ് ഉത്തര്‍പ്രദേശില്‍ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook