ബെംഗളൂരു: ബെംഗളൂരുവില്‍ പബ്ബിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ് ഒരു യുവതിയും യുവാവും മരിച്ചു. 30 വയസോളം പ്രായമുളളവരാണ് രണ്ട് പേരുമെന്നും പൊലീസ് വ്യക്തമാക്കി. ചര്‍ച്ച് സ്ട്രീറ്റിലെ പബ്ബില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പവന്‍, വേദ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ട് പേരും മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. രണ്ടാം നിലയിലെ ബാല്‍ക്കണിയുടെ ഭാഗത്ത് നിന്നും നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു. പവനും വേദയും ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ബെംഗളൂരുവില്‍ പുതിയ പൊലീസ് കമ്മീഷണറായി അലോക് കുമാര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പബ്ബില്‍ അപകടം നടന്നത്. ഈ പ്രദേശത്ത് കമ്മീഷണര്‍ നേരിട്ട് നിരീക്ഷണം നടത്തുകയായിരുന്നു.
പബ്ബിനെതിരേയും കെട്ടിട ഉടമക്ക് എതിരേയും കുബ്ബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും നന്നായി മദ്യപിച്ചിരുന്നതായാണ് വിവരം. കൂടുതല്‍ വ്യക്തതയ്ക്കായി പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.