ന്യൂഡല്‍ഹി: രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് പുല്‍വാമയില്‍ 40 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി പുറത്ത് വരുന്ന വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദ് രണ്ട് ദിവസം മുമ്പ് കശ്മീരില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരങ്ങള്‍.

ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ആയിരുന്നു ചാവേര്‍ ആക്രമണത്തെ കുറിച്ച് ഭീകരസംഘടന മുന്നറിയിപ്പ് നല്‍കിയത്. അഫ്ഗാനിസ്ഥാനില്‍ വാഹനം ഇടിച്ച് കയറ്റി നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നു.

ജമ്മു കശ്മീരിലെ വിവിധ സോണുകളിൽ ഉള്ള സിആർപിഎഫ് മേധാവികൾക്ക് ബോംബാക്രമണം സംബന്ധിച്ചുള്ള ജാഗ്രത നിർദേശം നൽകിയിരുന്നു. നിയോഗിച്ചിരിക്കുന്ന സ്ഥലത്ത് അതീവ ജാഗ്രത പുലർത്തണമെന്നും കുഴി ബോംബ് അടക്കമുള്ളവ സൈന്യത്തിന് നേരെ പ്രയോഗിക്കുമെന്ന് ഉള്ളതിനാൽ അക്കാര്യത്തിൽ ശ്രദ്ധവേണമെന്നുമായിരുന്നു നിർദേശിച്ചിരുന്നത്.

ഈ മാസം എട്ടിനാണ് ഇത്തരത്തിലൊരു നിർദേശം അടിയന്തര പ്രാധാന്യം കല്പിച്ച് മേധാവികൾക്ക് നൽകിയത്. എന്നാല്‍ യാതൊരു വിധത്തിലുളള നടപടികളും ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ