scorecardresearch

റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിൽ മാംസാഹാര വിലക്ക്: പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച് അധികൃതർ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഏകീകൃത സ്വഭാവം പുലർത്തുന്നതിനും അച്ചടക്കം പാലിക്കുന്നതിനുമാണ് ഈ തീരുമാനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഏകീകൃത സ്വഭാവം പുലർത്തുന്നതിനും അച്ചടക്കം പാലിക്കുന്നതിനുമാണ് ഈ തീരുമാനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം

author-image
WebDesk
New Update
Chiken ban in Odisha

റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിൽ മാംസാഹാര വിലക്ക്

ഭുവനേശ്വർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ലയിൽ മാംസാഹാര വില്പന നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് ഒഡീഷയിലെ കോരാപുട്ട് ജില്ലാ ഭരണകൂടം പിൻവലിച്ചു. ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിലും പൊതുജനങ്ങൾക്കിടയിലും കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഞായറാഴ്ചയോടെ നടപടി പിൻവലിച്ചത്.

Advertisment

Also Read:ഒഡീഷയിൽ വൻ ബാങ്ക് കവർച്ച; സെക്യൂരിറ്റി ഇല്ലാത്ത ബാങ്കിൽനിന്ന് 5 കോടിയുടെ സ്വർണം കൊള്ളയടിച്ചു

ജനുവരി 26-ന് ജില്ലയിലുടനീളം ഇറച്ചി, മീൻ, മുട്ട എന്നിവയുടെ വില്പന തടയാൻ ജില്ലാ കളക്ടർ മനോജ് സത്യവാൻ മഹാജൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തഹസിൽദാർമാർക്കും ബ്ലോക്ക് വികസന ഓഫീസർമാർക്കും നിർദ്ദേശം നൽകിയത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഏകീകൃത സ്വഭാവം പുലർത്തുന്നതിനും അച്ചടക്കം പാലിക്കുന്നതിനുമാണ് ഈ തീരുമാനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

Also Read:റിപ്പബ്ലിക് ദിനത്തിൽ ഒഡിഷയിൽ മത്സ്യ-മാംസ വിൽപ്പനയ്ക്ക്‌ നിരോധനം;നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

എന്നാൽ, ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കുന്ന റിപ്പബ്ലിക് ദിനത്തിൽ, ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിന്മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഗോത്രവർഗക്കാർ ഭൂരിപക്ഷമുള്ള ഒരു ജില്ലയിൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും വിമർശനം ഉയർന്നു.

Also Read: യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യയിൽ; റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളാകും

ജില്ലാതല റിപ്പബ്ലിക് ദിന തയ്യാറെടുപ്പ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും, ഇപ്പോൾ വിഷയം ഗൗരവമായി പരിഗണിച്ച് മുൻ ഉത്തരവ് അടിയന്തരമായി റദ്ദാക്കുകയാണെന്നും പുതിയ വിജ്ഞാപനത്തിൽ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇതോടെ റിപ്പബ്ലിക് ദിനത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന മാംസാഹാര വിലക്ക് നീങ്ങി.

Read More: സമ്മൻസ് അവഗണിച്ച കേസ്: അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി

Odisha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: