ന്യൂഡൽഹി: യെമൻ രാജാവിന്റെ ഇടപെടലിനെ തുടർന്ന് ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ തീരുമാനിച്ച തീവ്രവാദികൾ ഇതിനായി വാങ്ങിയത് ഒരു കോടി ഡോളറെന്ന് വിവരം. ഇദ്ദേഹം കൂടുതൽ ചികിത്സയ്ക്കായി റോമിലേക്ക് എത്തി. ഇനി ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മാത്രമേ ഇദ്ദേഹം കേരളത്തിലേക്ക് വരികയുളളൂ.
ബെംഗളൂരുവിലെ സലേഷ്യൻ സഭയിലാണ് ഫാ.ടോം ഉഴുന്നാലിൽ റോമിൽ എത്തിയതായി വിവരം ലഭിച്ചത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സ്ഥിരീകരിച്ചു. അതേസമയം, മോചന ദ്രവ്യം സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
Father Tom Uzhunnalil has reached Vatican.
— Sushma Swaraj (@SushmaSwaraj) September 12, 2017
ഇന്നലെ രാവിലെയാണ് ഉഴുന്നാലിൽ ഒമാനിലെത്തിയത്. പരന്പരാഗത യെമൻ വസ്ത്രം ധരിച്ചായിരുന്നു ഇദ്ദേഹം മസ്കറ്റിൽ വിമാനമിറങ്ങിയത്. തീവ്രവാദികൾ തടവിൽ പാർപ്പിച്ചവർക്കായി യെമൻ രാജാവിന്റെ നേതൃത്വത്തിൽ നടത്തിവന്ന നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് മോചനം സാധ്യമായത്.