1993 ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. രണ്ടുപേർക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ഒരാൾക്ക് പത്ത് വർഷം തടവ്. താഹിർ മർച്ചന്രിനും ഫിറോസ് ഖാനും വധശിക്ഷ. അബു സലീമിനെയും കരീംമുളളഖാനും ജീവപര്യന്തം ശിക്ഷ വിധിച്ചു.  മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിന് പുറമെ രണ്ട് ലക്ഷം രൂപം പിഴ ഈടാക്കാനും വിധി. ദാവൂദ് ഇബ്രാഹിമിന്രെ സഹചാരിയാണ് അബുസലിം. റിയാസ് സിദ്ധിഖി ക്ക് പത്തുവർഷം തടവാണ് ശിക്ഷ. 24വർഷത്തിന് ശേഷമാണ് കേസിൽ വിധിവരുന്നത്.

ക്രിമിനൽ ഗൂഢാലോചനയും കൊലപാതകവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്ന കേസ്. ഈ കേസുകൾ തെളിയിക്കാനായി എന്ന്  പ്രോസിക്യൂഷൻ പറഞ്ഞു.

1993ൽമുംബൈയിൽ 12 സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 257 പേർ മരിച്ചു. 713  പേർക്ക്പരുക്കേറ്റിരുന്നു. ഈ സംഭവത്തിലെ രണ്ടാം പാദ വിചാരണയുടെ വിധിയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. മൂന്ന് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിരുന്നു.

രണ്ടാം ഘട്ട വിചാരണയിൽ ഏഴ് പ്രതികളിൽ ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അഞ്ച് പ്രതികളുടെ ശിക്ഷയാണ് പ്രഖ്യാപിച്ചത്.    താഹിർമർച്ചന്ര്, കരിമുളള, ഫിറോസ് ഖാൻ എന്നിവർക്ക് വധശിക്ഷ നൽകണമെന്നും അബുസലേം, റിയാസ് സിദ്ദീഖി എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കണെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.   പോർച്ചുഗൽ ഇന്ത്യക്ക് വിട്ടു നൽകിയ പ്രതി എന്ന നിലയിൽ അബുസലേമിന് വധശിക്ഷ നൽകാനാവില്ല എന്നതിനാലാണ് ജീവപര്യന്തം എന്ന ആവശ്യം ഉന്നയിച്ചത്.

താഹിർ മർച്ചന്ര്, കരിമുളള ഖാൻ എന്നിവർക്ക് വധശിക്ഷ നൽകണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിരുന്നു. ടാഡാ നിയമപ്രകാരം മുസ്തഫ ദോസ, ഫിറോസ് അബ്ദുൽ റാഷിദ് ഖാൻ, അബു സലിം എന്നിവരെ ക്രിമിനൽ ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്തത്. ഇതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്ന മുസ്തഫ ദോസയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
താഹിർ മർച്ചന്രിന് ഈ സംഭവത്തിൽ നിർണായക റോളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. താഹിറിന് പാകിസ്ഥാൻ ഏജൻസിയായ ഐ എസ് ഐയുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കരിമുളള, ഐജാസ് പത്താൻ ഗ്യാങിലെ പ്രധാനിയായിരുന്നുവെന്നും ദോസ അയച്ച ആയധുങ്ങൾ തുറമുഖംവഴി കടത്തുന്നതിൽ കരിമുളളയ്ക്ക് പങ്കുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

ഈ കേസിൽ 2015ൽ യാക്കൂബ് മേമനെ തൂക്കിലേറ്റിയിരുന്നു. മുസ്തഫ ദോസ, താഹിർ മർച്ചന്ര്, ഫിറോസ് ഖാൻ എന്നിവരാണ് ഈ കേസിലെ പ്രധാന ഗൂഢാലോചനക്കാരെന്ന് സി ബി ഐ ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ