ഗുര്‍ഗണ്‍: കോച്ചിങ് സെന്ററിലേക്കു പോകുന്നതിനിടെ 19 വയസുകാരി ബലാത്സംഗത്തിനിരയായി. സിബിഎസ്ഇ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരത്തിനര്‍ഹയായ പെണ്‍കുട്ടിയെയാണ് മൂന്നു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഹരിയാനയിലെ മഹേന്ദ്രഹര്‍ ജില്ലയിലാണ് സംഭവം.

രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് വ്യാഴാഴ്ച മൂന്ന് പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ അടുത്തുള്ള ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ചു.

തന്നെ തട്ടിക്കൊണ്ടു പോയി അടുത്തുള്ളൊരു വയലില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അവിടെ അവരെ കൂടാതെ കുറച്ച് പേര്‍ ഉണ്ടായിരുന്നെന്നും എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

അതേസമയം, പരാതിയില്‍ കേസെടുക്കാനോ എഫ്ഐആര്‍ ഇടാനോ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കേസെടുക്കുമെന്ന പ്രതീക്ഷയില്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൂടാതെ കേസ് നല്‍കാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടിയുടെ പരാതിയില്‍ സീറോ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ