scorecardresearch

കോവിഡ്: 19 സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടു; തളര്‍ന്ന് കേരളവും യുപിയും

ആന്ധ്രയിലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്, 11.43 ശതമാനം

ആന്ധ്രയിലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്, 11.43 ശതമാനം

author-image
WebDesk
New Update
GSDP, Kerala, UP

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ കരകയറുന്നതായി റിപ്പോര്‍ട്ട്. 19 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സമ്പദ്‌വ്യവസ്ഥ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടു. 2021-22 കാലഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളുടെ വളര്‍ച്ച ഇരട്ടിയായി. ഗുജറാത്ത്, മഹാരാഷ്ട്ര ഉള്‍പ്പടെ 11 സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല.

Advertisment

2020-21 കാലഘട്ടത്തിൽ 19 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തില്‍ (ജി എസ് ഡി പി) നിസാരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത് (കോവിഡ് മൂലം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം). എന്നാല്‍ 2021-22 ല്‍ എത്തിയപ്പോഴേക്കും പ്രസ്തുത സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

publive-image

ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ബീഹാർ, തെലങ്കാന, ഡൽഹി, ഒഡീഷ, മധ്യപ്രദേശ്, ഹരിയാന, കർണാടക, ത്രിപുര, സിക്കിം, ഹിമാചൽ പ്രദേശ്, മേഘാലയ, ജാർഖണ്ഡ്, തമിഴ്‌നാട്, ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നിവയാണ് 19 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.

2022 ഓഗസ്റ്റ് ഒന്നിലെലെ കണക്കനുസരിച്ച്, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 21 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടിയുള്ള ജി എസ് ഡി പി കണക്കുകൾ ലഭ്യമാണ്. ഇതില്‍ കേരളം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വളര്‍ച്ച നിരക്ക് മാത്രമാണ് കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ മോശമായത്.

Advertisment

ആന്ധ്രയിലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്, 11.43 ശതമാനം. ഏറ്റവും കുറവ് (3.31 ശതമാനം) പുതുച്ചേരിയിലാണ്. രാജസ്ഥാൻ (11.04 ശതമാനം), ബിഹാർ (10.98 ശതമാനം), തെലങ്കാന (10.88), ഡൽഹി (10.23 ശതമാനം), ഒഡീഷ (10.19 ശതമാനം), മധ്യപ്രദേശ് (10.12 ശതമാനം) എന്നിവയാണ് ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങള്‍. ഹരിയാന (9.80 ശതമാനം), കർണാടക (9.47 ശതമാനം) എന്നീ സംസ്ഥാനങ്ങളുടെ വളർച്ചാനിരക്ക് കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടക്കത്തിനടുത്തെത്തി.

ത്രിപുര, സിക്കിം, ഹിമാചൽ പ്രദേശ്, മേഘാലയ, ജാർഖണ്ഡ്, തമിഴ്‌നാട്, ജമ്മു കാശ്മീർ, കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ 11 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സമ്പദ്‌വ്യവസ്ഥ 2021 ൽ 4.24 ശതമാനം മുതൽ 8.69 ശതമാനം വരെയാണ്. ഏറ്റവും കുറവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശാണ്.

Uttar Pradesh Central Government Gdp Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: