scorecardresearch

500 കിലോ ഭാരം; 70 വർഷം പഴക്കം; ജർമ്മൻ നഗരത്തെ വിറപ്പിച്ച് ലോകമഹായുദ്ധകാലത്തെ ബോംബ്

ലോകമഹായുദ്ധ കാലത്ത് അമേരിക്കയുടെയോ ബ്രിട്ടന്റെയോ വ്യോമസേന നിക്ഷേപിച്ച ബോംബാകാം ഇതെന്നാണ് കരുതപ്പെടുന്നത്.

ലോകമഹായുദ്ധ കാലത്ത് അമേരിക്കയുടെയോ ബ്രിട്ടന്റെയോ വ്യോമസേന നിക്ഷേപിച്ച ബോംബാകാം ഇതെന്നാണ് കരുതപ്പെടുന്നത്.

author-image
WebDesk
New Update
500 കിലോ ഭാരം; 70 വർഷം പഴക്കം; ജർമ്മൻ നഗരത്തെ വിറപ്പിച്ച് ലോകമഹായുദ്ധകാലത്തെ ബോംബ്

ബെ​ർ​ലി​ൻ: ഏഴ് പതിറ്റാണ്ട് മുൻപ് നടന്ന രണ്ടാം ലോക മഹായുദ്ധത്തിൽ ബാക്കിയായ പടുകൂറ്റൻ ബോംബ് ജർമ്മനിയിൽ കണ്ടെത്തി. ജ​ർ​മ​ൻ ന​ഗ​ര​മാ​യ ലു​ഡ്വി​ഗ്ഷാ​ഫെ​നി​ലാണ് ഏതാണ്ട് അര ടണ്ണോളം (500 കിലോ) ഭാരം വരുന്ന ബോംബ് കണ്ടെത്തിയത്.

Advertisment

അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യം യുദ്ധകാലത്ത് ലു​ഡ്വി​ഗ്ഷാ​ഫെ​നിൽ നിക്ഷേപിച്ച ബോംബാണിതെന്നാണ് അനുമാനം. ബോംബ് കണ്ടെത്തിയതിന് പിന്നാലെ നഗരത്തിൽ താമസിക്കുന്ന 18500 പേരെ ഇവിടെ നിന്നും ഒഴിപ്പിച്ചു.

Advertisment

എന്നാൽ ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ബോംബ് നിർവീര്യമാക്കി.  ഇതോടെ ഒഴിപ്പിച്ച 18500 പേരോടും തിരികെ വീടുകളിലേക്ക് മടങ്ങിക്കൊളളാൻ ലു​ഡ്വി​ഗ്ഷാ​ഫെ​നിലെ മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

ലോകമഹായുദ്ധ കാലത്ത് അമേരിക്കയുടെയോ ബ്രിട്ടന്റെയോ വ്യോമസേന നിക്ഷേപിച്ച ബോംബാകാം ഇതെന്നാണ് കരുതപ്പെടുന്നത്.

ഏപ്രിൽ മാസത്തിൽ ബെർലിനിലെ സെൻട്രൽ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു. ബ്രിട്ടീഷ് സൈന്യം നിക്ഷേപിച്ച ബോംബ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. ഈ ബോംബും പിന്നീട് നിർവീര്യമാക്കിയിരുന്നു.

Bomb Threat Germany

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: