/indian-express-malayalam/media/media_files/uploads/2023/08/Independance-Day.jpg)
Express Photo: Renuka Puri
ന്യൂഡല്‍ഹി: 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിനായി തലയെടുപ്പോടെ ഒരുങ്ങുകയാണ് രാജ്യ തലസ്ഥാനം. 1,8000 വിശിഷ്ട അതിഥികള്‍, 1,100 എന്‍സിസി കേഡറ്റുമാര്‍, സെല്‍ഫി പോയിന്റുകള്‍ എന്നിങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പരിപാടിക്കായുള്ള തയാറെടുപ്പ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.
വിവിധ മേഖലകളിൽ നിന്നുള്ള 1,800 ഓളം ആളുകളെ പ്രത്യേക അതിഥികളായി ആഘോഷത്തിന്റെ ഭാഗമാകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവർക്കായി ഇതുവരെ 17,000 ഇ-ഇന്‍വിറ്റേഷന്‍ കാർഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
ചെങ്കോട്ട അലങ്കാരങ്ങളില്‍ പുഷ്പങ്ങളാല്‍ തീര്‍ത്ത ജി-20 ലോഗോയാണ് പ്രധാന സവിശേഷതകളില്‍ ഒന്ന്. പതാക ഉയര്‍ത്തല്‍, 21 ഗണ്‍ സല്യൂട്ട്, പ്രധാനമന്ത്രിയുടെ പ്രസംഗം, രാജ്യത്തുടനീളമുള്ള എൻസിസി കേഡറ്റുകൾ ആലപിക്കുന്ന ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിക്കുകയും ചെയ്യും.
ഭരണത്തിൽ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റിന്റെ "ജൻ ഭാഗിദാരി" പ്രേരണയുടെ ഭാഗമായാണ് 'വിശിഷ്‌ട അതിഥികളെ' ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ 660-ലധികം ഗ്രാമങ്ങളിലെ 400-ലധികം സർപഞ്ചുമാരും ഉൾപ്പെടുന്നു.
ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പദ്ധതിയിൽ നിന്ന് 250 പേര്‍, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലും 50 പേർ വീതം, പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ സെൻട്രൽ വിസ്ത പദ്ധതിയുടെ 50 നിർമ്മാണ തൊഴിലാളികൾ, 50 ഖാദി തൊഴിലാളികൾ, അതിർത്തി റോഡുകളുടെ നിർമ്മാണം, അമൃത് സരോവർ, ഹർഘർ ജൽ യോജന എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൂടാതെ 50 വീതം പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്സുമാർ, മത്സ്യത്തൊഴിലാളികൾ. ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഓരോ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തുനിന്നും എഴുപത്തിയഞ്ച് (75) ദമ്പതിമാരെയും ക്ഷണിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം രാജ്യത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള എന്‍സിസി കേഡറ്റുമാരായ (കരസേന, നാവികസേന, വ്യോമസേന) 1,100 ആൺകുട്ടികളും പെൺകുട്ടികളുംദേശീയ ഗാനം ആലപിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us