scorecardresearch

ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പ്: ഒഡീഷയിൽ നിന്നുള്ള താരങ്ങൾക്ക് ട്രെയിൻ ശുചിമുറിക്കരികിൽ ദുരിതയാത്ര

ദേശീയ സ്കൂൾ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ 18 കുട്ടികളാണ് ട്രെയിനിൽ കൺഫേം ടിക്കറ്റില്ലാതെ ശുചിമുറികൾക്ക് സമീപം തറയിലിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്

ദേശീയ സ്കൂൾ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ 18 കുട്ടികളാണ് ട്രെയിനിൽ കൺഫേം ടിക്കറ്റില്ലാതെ ശുചിമുറികൾക്ക് സമീപം തറയിലിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്

author-image
WebDesk
New Update
Odisha wrestlers

വീഡിയോയിൽനിന്നുള്ള ദൃശ്യം

ഭുവനേശ്വർ: ദേശീയ സ്കൂൾ ഗെയിംസ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ ഒഡീഷയിൽ നിന്നുള്ള താരങ്ങൾക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണന. ഉത്തർപ്രദേശിലെ ബല്ലിയയിൽ നടന്ന 69-ാമത് ദേശീയ സ്കൂൾ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ 18 കുട്ടികളാണ് ട്രെയിനിൽ കൺഫേം ടിക്കറ്റില്ലാതെ ശുചിമുറികൾക്ക് സമീപം തറയിലിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്.

Advertisment

Also Read: എച്ച്-1ബി വിസയിൽ വൻ മാറ്റം: ലോട്ടറി സമ്പ്രദായം ഒഴിവാക്കി ട്രംപ് ഭരണകൂടം; ഉയർന്ന ശമ്പളമുള്ളവർക്ക് മുൻഗണന

ഡിസംബർ 7 മുതൽ 12 വരെ നടന്ന മത്സരത്തിൽ പങ്കെടുക്കാനായി എട്ടു പെൺകുട്ടികളും 10 ആൺകുട്ടികളും ഉൾപ്പെടുന്ന സംഘമാണ് ഉത്തർപ്രദേശിലേക്ക് പോയത്. ഭുവനേശ്വറിൽ നിന്ന് ബല്ലിയയിലേക്കുള്ള നീലാചൽ എക്‌സ്‌പ്രസിലും തിരികെയുള്ള നന്ദൻകാനൻ എക്‌സ്‌പ്രസിലും ഇവർക്ക് റിസർവേഷൻ ലഭിച്ചില്ല. തുടർന്ന് കഠിനമായ തണുപ്പിൽ, ജനറൽ കോച്ചിലെ ശുചിമുറികൾക്ക് സമീപം തങ്ങളുടെ ബാഗുകൾക്ക് മുകളിൽ ഇരുന്നാണ് ഇവർ മണിക്കൂറുകളോളം യാത്ര ചെയ്തത്.

താരങ്ങൾ ദുരിതയാത്ര ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് അധികൃതർക്കെതിരെ ഉയരുന്നത്. രാജ്യത്തെ പ്രതിനിധീകരിക്കേണ്ട കായിക താരങ്ങളോട് ഇത്തരത്തിൽ അനാദരവ് കാട്ടിയത് വൻ വിവാദമായിരിക്കുകയാണ്. ഭാവിയിലെ കായിക താരങ്ങളോടുള്ള ഈ അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

Also Read: ഐഎസ്ആർഒയുടെ ചരിത്രക്കുതിപ്പ്: ബ്ലൂബേർഡ് ബ്ലോക്ക്-2 വിക്ഷേപിച്ചു; ദൗത്യം വിജയം

"അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത അധികൃതർ ഞങ്ങൾ എങ്ങനെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്? ശുചിമുറികൾക്ക് സമീപം ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിലാണ് ഞങ്ങൾ ഇരുന്നത്. ഓരോ സ്റ്റേഷൻ വരുമ്പോഴും ആളുകൾക്ക് കയറാനും ഇറങ്ങാനും വേണ്ടി ബാഗുകളുമായി എഴുന്നേറ്റ് മാറിനിൽക്കേണ്ടി വന്നു," ഒരു താരം വെളിപ്പെടുത്തി.

Also Read: കലാപ ഭൂമിയായി ബംഗ്ലാദേശ്; ഇടക്കാല സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന

സംഭവം വിവാദമായതോടെ ഒഡീഷ സ്കൂൾ-ബഹുജന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. നവംബർ 20-ന് തന്നെ 3-ടയർ എസി കോച്ചിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നെങ്കിലും കൺഫേം ആയില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം. കുട്ടികൾക്ക് അവസരം നഷ്ടപ്പെടാതിരിക്കാനാണ് കൺഫേം ടിക്കറ്റില്ലെങ്കിലും യാത്ര തുടരാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. സെക്കൻഡറി എജ്യുക്കേഷൻ ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: എപ്‌സ്റ്റീൻ ഫയലുകൾ; പുറത്തുവിട്ട പുതിയ രേഖകളിൽ ട്രംപിൻറ പേരും, വെളിപ്പെടുത്തലുമായി യുഎസ് നീതിന്യായ വകുപ്പ്

Sports

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: